‘സാനിയയ്ക്ക് തുല്യം സാനിയ മാത്രം!! ചുവപ്പ് ഗൗണിൽ മത്സ്യകന്യകയെ പോലെ താരം..’ – ഫോട്ടോസ് വൈറൽ

വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിൽ ശ്രദ്ധനേടിയെടുത്ത താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ. അതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതയായ സാനിയ, ഡാൻസ് റിയാലിറ്റി ഷോയിലെ ജനപ്രിയയായ ഒരു മത്സരാർത്ഥി ആയിരുന്നു. മഴവിൽ മനോരമയിലെ ആ റിയാലിറ്റി ഷോയിലെ വിജയി കൂടിയായിരുന്നു സാനിയ.

മലയാള സിനിമയിലെ ഇന്നത്തെ തലമുറയിലെ ഗ്ലാമറസ് ക്വീൻ എന്നാണ് സാനിയയെ ആരാധകർ വിശേഷിപ്പിക്കുന്നത്. ആ പേരിനെ അന്വർത്ഥമാക്കുന്ന രീതിയിലാണ് പലപ്പോഴും സാനിയയെ മലയാളികൾ സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്. സാനിയയ്ക്ക് തുല്യം സാനിയ മാത്രമാണെന്ന് ഒരിക്കൽ കൂടി താരം തെളിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ഫോട്ടോ ഷൂട്ട് പങ്കുവച്ചിരിക്കുകയാണ്.

സ്റ്റൈലിസ്റ്റായ മെഹക ബഷീറിന്റെ സ്റ്റൈലിങ്ങിൽ ചുവപ്പ് നിറത്തിലെ മെർമെയ്ഡ് ഗൗൺ ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിൽ തിളങ്ങിയിരിക്കുകയാണ് സാനിയ പുതിയ ഷൂട്ടിൽ. കഹാനി സ്റ്റോറീസ് ഇൻ ത്രെഡ് എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ ഗൗണാണ് സാനിയ ഇട്ടിരിക്കുന്നത്. കിരൺസാ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നീതു ജയപ്രകാശാണ് താരത്തിന് ഷൂട്ടിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്.

ശരിക്കും മത്സ്യകന്യകയെ പോലെയുണ്ടെന്നാണ് ആരാധകർ അഭിപ്രായം പങ്കുവെക്കുന്നത്. നിവിൻ പൊളി പ്രധാന വേഷത്തിൽ എത്തി, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റാണ് സാനിയയുടെ അവസാനമായി തിയേറ്ററിൽ ഇറങ്ങിയത്. അതിലും വേറിട്ട ഒരു ലുക്കിലാണ് സാനിയ അഭിനയിച്ചത്. സാനിയ നായികയായി എത്തുന്ന ഒന്ന്-രണ്ട് സിനിമകൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.