‘തന്മയയ്ക്ക് ഒരു കുഞ്ഞനിയൻ, നരേനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ് പിറന്നു..’ – ആശംസകളുമായി മലയാളികൾ

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് നരേൻ. അടൂർ ഗോപാലകൃഷ്ണന്റെ നിഴൽകൂത്ത് എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വരികയും പിന്നീട് ഫോർ ദി പീപ്പിളിലൂടെ ജനമനസ്സുകളിൽ ഇടംപിടിക്കുകയും ചെയ്ത നരേൻ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. സിനിമറ്റോഗ്രാഫിയിൽ ഡിപ്ലോമ പഠനം പൂർത്തിയാക്കിയ നരേൻ ആദ്യം അസിസ്റ്റന്റ് ക്യാമറാമാനായി ജോലി ചെയ്തിരുന്നു.

പിന്നീട് അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് അതിലേക്ക് തിരിയുകയായിരുന്നു. ആ തീരുമാനം ഒട്ടും മോശമായില്ല. ടെലിവിഷൻ അവതാരകയായ മഞ്ജു ഹരിദാസുമായി വിവാഹിതനായ നരേൻ ഒരു മകളുമുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി എത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നരേൻ. സോഷ്യൽ മീഡിയയിലൂടെ നരേൻ തന്നെയാണ് ഈ കാര്യം അറിയിച്ചത്.

തങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നുവെന്ന സന്തോഷമാണ് നരേൻ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മഞ്ജുവും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം പങ്കുവച്ചു. തന്റെ വിരലിൽ മുറകെ പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ ഫോട്ടോ പങ്കുവച്ചാണ് നരേൻ ഈ കാര്യം അറിയിച്ചത്. താരത്തിനും ഭാര്യയ്ക്കും ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് വന്നത്.

തന്മയ എന്നാണ് നരേന്റെ ആദ്യ മകളുടെ പേര്. തമിഴിൽ കൈതിയും വിക്രമും ഇറങ്ങിയ ശേഷം ധാരാളം ഓഫറുകളാണ് നരേൻ വന്നത്. രണ്ട് സിനിമകളിലും വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് സംവിധായകൻ ലോകേഷ് നരേന് നൽകിയത്. ജോജു, ഷറഫുദ്ധീൻ എന്നിവർക്ക് ഒപ്പം അഭിനയിച്ച അദൃശ്യം എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി ഇറങ്ങിയത്. ഈ കഴിഞ്ഞ ആഴ്ചയായിരുന്നു റിലീസ്.