‘ഫിൽട്ടർ ഇല്ലാത്തത്!! ഗോവയിൽ അടിച്ചു പൊളിച്ച് നടി ശാലിൻ സോയ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘ഫിൽട്ടർ ഇല്ലാത്തത്!! ഗോവയിൽ അടിച്ചു പൊളിച്ച് നടി ശാലിൻ സോയ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

2004 മുതൽ സിനിമ-സീരിയൽ രംഗത്ത് ബാലതാരമായി അഭിനയിക്കുന്ന ഒരു താരമാണ് നടി ശാലിൻ സോയ. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരുപിടി നല്ല സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശാലിൻ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ പലതും വലിയ ഹിറ്റായി തീർന്നവയുമാണ്. സൂര്യ ടി.വിയിലെ മിഴി തുറക്കുമ്പോൾ എന്ന സീരിയലിലാണ് ശാലിൻ ആദ്യമായി അഭിനയിക്കുന്നത്.

അതുപോലെ കൊട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് ശാലിൻ സിനിമയിലേക്ക് എത്തുന്നത്. ശാലിനെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്, കുടുംബയോഗം, ഓട്ടോഗ്രാഫ് എന്നീ സീരിയലുകളാണ്. രണ്ടിലും ഏറെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലാണ് ശാലിൻ തിളങ്ങിയത്. കുടുംബ യോഗത്തിലെ അലോനയും ഓട്ടോഗ്രാഫിലെ ദീപാറാണിയെയും മലയാളികൾക്ക് മറന്നിട്ടുണ്ടാവില്ല.

സിനിമകളിലും ശാലിൻ നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നു. വാസ്തവം, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല്, മല്ലു സിംഗ്, കർമ്മയോദ്ധ, വിശുദ്ധൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ ശാലിൻ അഭിനയിച്ചിട്ടുണ്ട്. ഒമർ ലുലുവിന്റെ ധമാക്ക എന്ന ചിത്രത്തിലാണ് ശാലിൻ അവസാനമായി അഭിനയിച്ചത്. നായകന്റെ അനിയത്തിയുടെ റോളിലാണ് ശാലിൻ അതിൽ അഭിനയിച്ചത്.

ശാലിനെ നായികയായി കാണാൻ ആഗ്രഹിക്കുന്നവരാണ് ആരാധകരിൽ കൂടുതൽ. സോഷ്യൽ മീഡിയയിൽ സജീവമായ ശാലിൻ ഗോവയിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾക്ക് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ഒരു വിദേശ വനിതയും താരത്തിന് ഒപ്പമുണ്ട്. താരത്തിന്റെ സുഹൃത്താണെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രങ്ങൾ കണ്ടിട്ട് ഹോട്ട് ലുക്ക് എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS