‘സാന്ത്വനം സീരിയൽ ക്ലൈമാക്സ് മമ്മൂട്ടിയുടെ വാത്സല്യം ക്ലൈമാക്സിന്റെ കോപ്പിയോ..’ – കണ്ടു പിടിച്ചെന്ന് പ്രേക്ഷകർ

മലയാളം ടെലിവിഷൻ രംഗത്ത് റേറ്റിംഗിൽ ഏറെ മുൻപന്തിയിൽ നിന്നിരുന്ന ഒരു പരമ്പര ആയിരുന്നു സാന്ത്വനം. ഈ കഴിഞ്ഞ ദിവസമാണ് അതിന്റെ ക്ലൈമാക്സ് എപ്പിസോഡ് നടന്നത്. ടെലിവിഷൻ പ്രേക്ഷകർ പ്രിയപ്പെട്ട പരമ്പര അവസാനിപ്പിച്ചപ്പോൾ പ്രേക്ഷകരും ഏറെ സങ്കടത്തിലായി. പരമ്പര മൂന്ന് വർഷത്തിൽ അധികം ഉണ്ടായിരുന്നെങ്കിൽ ക്ലൈമാക്സ് വളരെ പെട്ടന്ന് വരികയും അത് തീരുകയും ചെയ്തതിന്റെ സങ്കടം പ്രേക്ഷകർക്കുണ്ട്.

ക്ലൈമാക്സ് എപ്പിസോഡ് വന്ന കഴിഞ്ഞ് ചിലർ ഇതേ പോലെ മുമ്പ് എവിടേയോ കണ്ട പോലെയുണ്ടല്ലോ എന്ന് പല പ്രേക്ഷകർക്കും തോന്നിപോയിട്ടുണ്ട്. അവർ അത് കണ്ടുപിടിക്കുകയും ചെയ്തു. മലയാളത്തിൽ സൂപ്പർഹിറ്റായ മമ്മൂട്ടി നായകനായി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം എന്ന ചിത്രത്തിന്റെ ക്ലൈമാക്സിനോട് സാമ്യമുണ്ടെന്ന് പലരും പറഞ്ഞു. വാത്സല്യത്തിന്റെ ക്ലൈമാക്സ് കോപ്പിയടിച്ചല്ലേ എന്ന് ട്രോളുകളും വരികയുണ്ടായി.

അനിയനും ഭാര്യയോടും വഴക്കിട്ട് അധികം ആരും എത്തിപ്പെടാതെ ഒരു സ്ഥലത്ത് മമ്മൂട്ടി അവതരിപ്പിച്ച മേലേടത്ത് രാഘവൻനായർ എന്ന കഥാപാത്രം താമസം മാറുന്നതാണ് വാത്സല്യം എന്ന ചിത്രത്തിന്റെ ക്ലൈമാസ്സ്‌. തെറ്റ് മനസ്സിലാക്കിയ അനിയനായി അഭിനയിച്ച നടൻ സിദ്ദിഖിന്റെ കഥാപാത്രം അവിടേക്ക് എത്തുകയും രാഘവൻനായരോട് മാപ്പ് പറയുന്നതും തിരികെ വീട്ടിലേക്ക് വരാൻ പറയുന്നതുമാണ് വാത്സല്യം സിനിമയുടെ ക്ലൈമാക്സ്. എന്നാൽ രാഘവൻനായർ തിരികെ പോകുന്നില്ല.

വല്ലപ്പോഴും വന്നുപോകാം അതാണ് ബന്ധങ്ങൾ നിലനിൽക്കാൻ നല്ലതെന്ന രീതിയിൽ പറഞ്ഞ് അനിയനെ ആശ്വസിപ്പിച്ച് നിൽക്കുന്നതുമാണ് ക്ലൈമാക്സ്. ഇതേ രീതിയിൽ തന്നെയാണ് സാന്ത്വനം സീരിയലിന്റെ ക്ലൈമാക്സും വരുന്നത്. അവിടെ ഒരു അനിയനെ ഉണ്ടായിരുന്നൊള്ളുവെങ്കിൽ ഇവിടെ മൂന്ന് അനിയന്മാരും ചേട്ടനോടും ഭാര്യയോടും മാപ്പ് പറയാൻ വേണ്ടി തമിഴ് നാട്ടിലെ ഒരു വലിയ ക്ഷേത്രത്തിന് അടുത്ത് അവര് താമസിക്കുന്ന സ്ഥലത്തിലേക്ക് വരുന്നതാണ്.

വാത്സല്യത്തിൽ മമ്മൂട്ടി പറയുന്ന സമാനമായ രീതിയിലുള്ള ഡയലോഗ് സാന്ത്വനം വീട്ടിലെ മൂത്ത ജേഷ്ഠനായ ബാലൻ അനിയന്മാരോട് പറയുന്നുണ്ട്. ബാലനും വല്ലപ്പോഴും നാട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് അനിയന്മാരെ ക്ലൈമാക്സിൽ മടക്കിവിടുന്നത്. ഈ കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ ചർച്ചയാകുന്നത്. എന്തായാലും അവസാന എപ്പിസോഡ് വരെ റേറ്റിംഗിൽ എന്നും മുന്നിൽ തന്നെ നിൽക്കുന്ന കഴിഞ്ഞിരുന്ന ഒരു പരമ്പരയാണ് സാന്ത്വനം എന്നും പ്രേക്ഷകർ വിലയിരുത്തുന്നു.