‘യെസ് മൂളി! കാമുകനെ പരിചയപ്പെടുത്തി ദിയ കൃഷ്ണ! ഇത് ഉറപ്പിക്കാമോ എന്ന് മറുപടി കമന്റ്..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന് നാല് പെണ്മക്കളാണ് ഉളളത്. ഇതിൽ മൂത്തമകൾ അഹാനയെ സിനിമകളിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതയാണ്. മറ്റ് മൂന്ന് പെണ്മക്കൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയിട്ടും മലയാളികൾക്ക് സുപരിചിതരായിട്ടുള്ള വ്യക്തികളാണ്. മൂന്ന് അവരുടേതായ ആരാധകരുമുണ്ട്.

ഹെൽത്ത്, ബ്യൂട്ടി, ഫിറ്റ്‌നെസ് ടൈപ്പുകൾക്ക് പുറമേ ഡാൻസ് റീലുകളിലൂടെയും ഇവർ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ദിയ, ഇഷാനി, ഹൻസിക എന്നിങ്ങനെയാണ് മറ്റ് മൂന്ന് പെണ്മക്കളുടെ പേരുകൾ. ഇതിൽ ഇഷാനിയും ഹൻസികയും ഓരോ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂട്ടത്തിൽ കൗണ്ടറുകൾ അടിക്കുകയും അതുപോലെ മികച്ച നർത്തകിയായും അറിയപ്പെടുന്ന ഒരാളാണ് രണ്ടാമത്തെ മകളായ ദിയ കൃഷ്ണ.

കാമുകനായിട്ടുള്ള ഡാൻസ് റീലുകളാണ് ഒരു സമയം വരെ ട്രെൻഡായി നിന്നത്. പിന്നീട് ഇരുവരും തമ്മിൽ ബ്രേക്ക് അപ്പ് ആയിരുന്നു. ആ സമയത്ത് ദിയയെ കുറച്ച് ഒതുങ്ങിയാണ് കാണാറുള്ളത്. കുറച്ച് മാസങ്ങളായി മറ്റൊരു പയ്യനുമായുള്ള ഡാൻസും അല്ലാത്ത റീലുകളും വീഡിയോസുമൊക്കെ ദിയ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന് അന്ന് മുതൽ ആളുകൾ ചോദിക്കുന്നുണ്ട്. ഇപ്പോൾ അതിന് സ്ഥിരീകരണം വന്നിരിക്കുകയാണ്.

ദിയയെ ആ സുഹൃത്തായ അശ്വിൻ ഗണേഷ് എന്ന് യുവാവ് പ്രൊപ്പോസ് ചെയ്യുകയും താരം യെസ് പറഞ്ഞുവെന്നും സൂചിപ്പിച്ചുകൊണ്ട് ഫോട്ടോസും വീഡിയോയും പങ്കുവച്ചിരിക്കുകയാണ്. “ഞാൻ യെസ് പറഞ്ഞു” എന്ന ക്യാപ്ഷനോടെയാണ് ദിയയുടെ കൈയിൽ മോതിരം അണിയിച്ചുള്ള ഒരു ഫോട്ടോയാണ് താരം ഇത് വെളിപ്പെടുത്തികൊണ്ട് ആദ്യം പങ്കുവച്ചത്. പിന്നീട് ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്യുകയുണ്ടായി.

ഇരുവർക്കും ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ താരങ്ങളും സുഹൃത്തുക്കളും ആരാധകരും കമന്റുകൾ ഇടുകയും ചെയ്തു. ഇതല്ലാതെ ചില വിമർശന കമന്റുകളും വരികയുണ്ടായി. “ഇതെങ്കിലും ഉറപ്പിക്കാമോ?, ആരോടാ യെസ് പറയാതെ, ഇത് എത്രാമത്തെയാ, ഇത് ബ്രേക്ക് അപ്പ് ആകുന്നത് എപ്പോഴാണ്.. എന്നിങ്ങനെ പോകുന്നു ചില കമന്റുകൾ. പഴയ കാമുകനെ മെൻഷൻ ചെയ്തും ചില കമന്റുകൾ വന്നിട്ടുണ്ടായിരുന്നു.