‘ദാൽ തടാകത്തിൽ തോണിയിൽ ഒരു കാശ്മീരി പെൺകുട്ടിയെ പോലെ സാനിയ..’ – ഫോട്ടോസ് വൈറലാകുന്നു!!
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. പുതുമുഖങ്ങളെ അണിയിച്ചൊരുക്കി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിച്ചാണ് സാനിയ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത്. അതിന് മുമ്പ് മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസിലെ ഒരു മത്സരാർത്ഥിയായും സാനിയ പ്രേക്ഷകർക്ക് സുപരിചിതയാണ്.
മോഹൻലാലിനൊപ്പം ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച ശേഷം താരത്തിന്റെ മൂല്യം കൂടുകയും നിരവധി അവസരങ്ങൾ സാനിയയെ തേടി വരികയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരാളാണ് സാനിയ. ഓൺലൈൻ പ്ലാറ്റുഫോമുകളിൽ വസ്ത്ര ധാരണത്തിന്റെ പേരിൽ സൈബർ ആങ്ങളമാരുടെ മോശം കമന്റുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരാളാണ് താരം.
അത്തരം കമന്റുകൾക്ക് എതിരെ പ്രതികരിക്കാൻ താരം യാതൊരു മടിയും കാണിക്കാറില്ല. നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള സാനിയ ഇപ്പോഴിതാ ഇന്ത്യയിലെ തന്നെ ഏറ്റവും തണുപ്പുളള സ്ഥലങ്ങളിൽ ഒന്നായ കാശ്മീരിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ്. കശ്മീരിലെ ദാൽ തടാകത്തിൽ തോണിയിൽ ഒരു കാശ്മീരി പെൺകുട്ടിയെ പോലെയാണ് സാനിയ ഫോട്ടോസ് പോസ്റ്റ് ചെയ്തത്.
യാത്രകൾ ചെയ്യാൻ ഏറെ താല്പര്യം കാണിക്കാറുള്ള സാനിയ സുഹൃത്തുകൾക്ക് ഒപ്പം പോയത് കാശ്മീരിലാണ്. കാശ്മീർ ഡയറീസ് എന്ന പേരിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത കാശ്മീരി വസ്ത്രങ്ങൾ ധരിച്ചാണ് സാനിയ അതിസുന്ദരിയായി താരം എത്തിയിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസാണ് താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.