‘സാമന്തയെന്ന് പറഞ്ഞാൽ ഫ്ലാവർ അല്ലടാ ഫയറാടാ!! അതികഠിനമായ വർക്ക്ഔട്ടുമായി താരം..’ – വീഡിയോ ഏറ്റെടുത്ത് ആരാധകർ

പുതുവർഷം എങ്ങനെ ആരംഭിക്കണമെന്ന് നടി സാമന്ത റൂത്ത് പ്രഭുവിന് വ്യക്തമായി അറിയാം. പുഷ്പയിലെ ഐറ്റം ഡാൻസ് വൻ തരംഗമായതോടെ തെന്നിന്ത്യൻ താരസുന്ദരിയുടെ റേഞ്ച് തന്നെ മാറി കഴിഞ്ഞു. നായികയായി അഭിനയിക്കുന്ന സമയത്താണ് വെറുമൊരു ഐറ്റം ഡാൻസ് ചെയ്യാൻ വേണ്ടി പുഷ്പയിൽ സാമന്ത എത്തുന്നത്. യൂട്യൂബിൽ റെക്കോർഡുകൾ നേടിയാണ് സാമന്ത തന്റെ താരപട്ടം ഊട്ടിയുറപ്പിച്ചത്.

ഫിറ്റ്നസ് പ്രേമിയായ സാമന്ത തന്റെ ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോയിലൂടെ ആരാധകരെ ഉൾപ്പടെ ഞെട്ടിച്ചിരിക്കുകയാണ്. വീഡിയോയിൽ സാമന്ത നിൻജ സ്കോട്ടുകൾ യാതൊരു തളർച്ചയും കൂടാതെ നിർത്താതെ ചെയ്യുന്നത് കാണാൻ പറ്റും. നടി ഓരോ റെപ്പും പൂർത്തിയാക്കുമ്പോൾ ക്യാമറയ്ക്ക് പിന്നിൽ നിന്ന് സാമന്തയുടെ പരിശീലകൻ അവളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതും നമുക്ക് കേൾക്കാം.

10 തവണ പൂർത്തിയാക്കാൻ പരിശീലകൻ പറയുമ്പോൾ അധികത്തിൽ ഒന്ന് കൂടി ചെയ്താണ് താരം നിർത്തുന്നത്. “ഒരു വർക്ക് ഔട്ട് ഉപകരണങ്ങളും ഇല്ലാതെ “ലെവൽ-അപ്പ്” ചലഞ്ച് ഉപയോഗിച്ച് നിങ്ങളുടെ 2022 കിക്ക് സ്റ്റാർട്ട് ചെയ്യുക, ഉള്ളിലെ ആ തീ അറിയുക.. എന്റെ പരിശീലകനായ ജുനൈദ് ഷെയ്ഖ് എന്നെ വെല്ലുവിളിക്കുമ്പോൾ.. ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു.. നമുക്ക് ഇത് ചെയ്യാം..”, വീഡിയോയോടൊപ്പം സാമന്ത കുറിച്ചു.

View this post on Instagram

A post shared by Samantha (@samantharuthprabhuoffl)

ലെവൽ അപ്പ് ചലഞ്ച് എന്ന ഹാഷ് ടാഗും സമാന്ത ചേർത്തു. ബോളിവുഡ് നടി കിയാര അദ്വാനി കമന്റുകളിൽ ഫയർ ഇമോജി ഇട്ടുകൊണ്ട് സാമന്തയുടെ കഴിവിനെ അംഗീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ നിരവധി താരങ്ങളും ആരാധകരുമാണ് വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. വിജയ് സേതുപതിക്കും നയൻതാരക്കും ഒപ്പം ഒന്നിക്കുന്ന വിഘ്‌നേശ് ശിവൻ ചിത്രമാണ് സാമന്തയുടെ അടുത്ത റിലീസ് സിനിമ.

CATEGORIES
TAGS