‘ലിപ് ലോക്ക് സീൻ!! തെലുങ്കിൽ ചുവടുറപ്പിച്ച് അനുപമ, റൗഡി ബോയ്സ് ട്രെയിലർ പുറത്ത്..’ – വീഡിയോ കാണാം

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ച പുത്തൻ പുതിയ നായികമാരായിരുന്നു അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റിയൻ. മൂവരും പക്ഷേ ഇന്ന് മലയാളത്തിൽ മാത്രം അഭിനയിക്കുന്ന നായികമാരല്ല! തെന്നിന്ത്യയിൽ ഒട്ടാകെ അഭിനയിക്കുന്ന ഒരുപാട് ആരാധകരുള്ള നടിമാരാണ് ഇവർ.

സായി പല്ലവിയും മഡോണയും ഒരുമിച്ച് വീണ്ടും അഭിനയിച്ച ശ്യാം സിംഗ് റോയ് എന്ന തെലുങ്ക് സിനിമ തിയേറ്ററുകളിൽ ഈ അടുത്തിടെയാണ് റിലീസായത്. ഇപ്പോഴിതാ ഇവർക്ക് പിന്നാലെ നടി അനുപമ അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. റൗഡി ബോയ്സ് എന്നാണ് സിനിമയുടെ പേര്. ആശിഷ് റെഡ്ഢിയാണ് സിനിമയിൽ നായകനായി അഭിനയിക്കുന്നത്.

കാവ്യാ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ് ചിത്രത്തിൽ അനുപമ. ആശിഷ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുമാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും അനുപമ കോളേജിൽ പഠിക്കുന്ന ആൺ സുഹൃത്തുകൾക്ക് ഇത് ഇഷ്ടപ്പെടാതെ വരികയും പിന്നീട് രണ്ട് കോളേജുകൾ തമ്മിലുള്ള തമ്മിലടിയുമാണ് ചിത്രമെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കോളേജ് ലൈഫിന്റെയും കഥയാണ് സിനിമ. ട്രെയിലറിൽ അനുപമയുടെ ലിപ് ലോക്ക് സീനുണ്ട്. ആരാധകർ അത്തരം ഒരു സീൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഹർഷ കോണുഗാന്റിയാണ് സിനിമയുടെ സംവിധായകൻ. പുഷ്പയ്ക്ക് ശേഷം ദേവി ശ്രീ പ്രസാദ് സംഗീതം നിർവഹിക്കുന്ന സിനിമയാണ് ഇത്. ജനുവരി 14-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.