‘അഡ്വാൻസ് തുകകൾ തിരിച്ചുനൽകി നടി സമാന്ത, അഭിനയത്തിന് ഇടവേള എടുക്കാൻ താരം..’ – റിപ്പോർട്ട് ഇങ്ങനെ

തെന്നിന്ത്യൻ താരസുന്ദരിയായ നടി സമാന്ത അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. അതും നീണ്ട ഇടവേള എടുക്കാൻ തന്നെയാണ് സമാന്ത തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ സിനിമകൾക്ക് വേണ്ടി വാങ്ങിച്ച അഡ്വാൻസ് തുകകൾ തിരിച്ചു നൽകിയതായും തെലുങ്ക് മാധ്യമങ്ങളിൽ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. നിലവിൽ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങൾ പൂർത്തീകരിക്കും.

പുതിയതായി വരുന്ന സിനിമകൾ ഒന്നും തന്നെ സമാന്ത സൈൻ ചെയ്യുന്നില്ല. മുമ്പ് സൈൻ ചെയ്തു ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലാത്ത സിനിമകളുടെ അഡ്വാൻസ് ആണ് സമാന്ത തിരികെ നൽകിയിരിക്കുന്നത്. മയോസിറ്റിസ് എന്ന അസുഖബാധിതയായ സമാന്ത അതിന്റെ ചികിത്സയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു ഇടവേള എടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ രോഗാവസ്ഥയിൽ ആണെന്ന് കഴിഞ്ഞ വർഷമാണ് സമാന്ത വെളിപ്പെടുത്തിയത്.

ഇതിന്റെ ഭാഗമായി ഒന്ന് കുറച്ച് നാൾ സമാന്ത ഒരു ഇടവേള എടുത്തിരുന്നു. സമാന്ത പരിപൂർണമായും ആരോഗ്യവതിയായി തിരിച്ചുവരണമെന്നാണ് ആരാധകരുടെയും ആവശ്യം. അടുത്തിറങ്ങിയ തെലുങ്ക് ചിത്രമായ ശാകുന്തളം തിയേറ്ററിൽ വമ്പൻ പരാജയമായിരുന്നു. ഒടിടിയിൽ ഇറങ്ങിയ ശേഷവും വലിയ അഭിപ്രായം നേടാൻ സിനിമയ്ക്ക് സാധിച്ചില്ല. നിർമ്മാതാവിന് വൻ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്.

വിജയ് ദേവരകൊണ്ടയുടെ നായികയായി ഖുഷി എന്ന സിനിമയിലാണ് സമാന്ത ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് മൂന്ന് ദിവസത്തിനുള്ളിൽ തീരും. ഒരു ഹിന്ദി വെബ് സീരീസിലും സമാന്ത അഭിനയിക്കുന്നുണ്ട്. അതിന്റെയും ചിത്രീകരണം ഏകദേശം പൂർത്തിയാകാറായിട്ടുണ്ട്. ഖുഷി സെപ്റ്റംബറിലാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. പിന്നീട് 2025 വരെ സമാന്തയുടെ സിനിമകൾ ഉണ്ടാവില്ല.