‘അമൃതാനന്ദമയി ‘അമ്മ’യുടെ കാൽക്കൽ ഭക്തിയോടെ അമൃതയും അഭിരാമിയും..’ – സോഷ്യൽ മീഡിയയിൽ വിമർശനം

പിന്നണി ഗായികയായി മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി നിൽക്കുന്ന ഒരാളാണ് അമൃത സുരേഷ്. ആദ്യ ഭർത്താവ് നടൻ ബാലയുമായുള്ള വിവാഹബന്ധം വേർപിരിയലും ഒരു വർഷം മുമ്പ് സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള ഒത്തുചേരലും രണ്ട് മാസം മുമ്പുണ്ടായ അച്ഛന്റെ മരണവും ഒക്കെ അമൃതയെ സോഷ്യൽ മീഡിയയിൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളായി മാറിയിരുന്നു.

അമൃത നല്ലയൊരു ഈശ്വര വിശ്വാസി ആണെന്ന് പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അമ്പലങ്ങൾ ദർശനം നടത്തുകയും അതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈശ്വര വിശ്വാസി മാത്രമല്ല, അമൃത ആൾദൈവ വിശ്വാസി ആണെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. മാത അമൃതാനന്ദമയിയുടെ ഒരു കടുത്ത ഭക്തയാണ് അമൃത സുരേഷ്.

അമൃത മാത്രമല്ല അനിയത്തി അഭിരാമി സുരേഷും അമൃതാനന്ദമയിയുടെ ഭക്തയാണ്. ഇരുവരും അമൃതാനന്ദമയി ‘അമ്മ’യുടെ കാൽക്കൽ ഭക്തിയോടെ ഇരിക്കുന്ന ഒരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അമൃതയ്ക്കും അഭിരാമിക്കും ഇത്തരമൊരു വിശ്വാസം ഉണ്ടായിരുന്നോ എന്നും ഇത്തരം ആൾ ദൈവങ്ങൾക്ക് പിറകെ പോകുന്നവർ ആണോ എന്നുമൊക്കെ വിമർശനങ്ങൾ വന്നിട്ടുണ്ട്. മെയിൽ അമൃത ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലാണ് അമൃതാനന്ദമയിയുടെ കാൽക്കൽ ഇരുവരും ഇരിക്കുന്ന ഫോട്ടോ അമൃത പോസ്റ്റ് ചെയ്തത്. അമൃത അമൃതാനന്ദമയിയുടെ കാൽക്കലിൽ തൊട്ട് ഇരുന്ന് അമ്മ പറയുന്ന വാക്കുകൾ കേട്ടിരിക്കുന്നത് ഫോട്ടോയിൽ കാണാൻ സാധിക്കും. അമൃതയും അഭിരാമിയും ചേർന്ന് അമൃതംഗമായ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് നടത്തുന്നുണ്ട്. ധാരാളം ഷോകളും ഇരുവർക്കും കിട്ടാറുണ്ട്.