‘ജനപ്രിയ നായകൻ വീണ്ടും!! 20 വർഷങ്ങൾക്ക് ശേഷം സിഐഡി മൂസയുടെ രണ്ടാം ഭാഗം..’ – വീഡിയോ പങ്കുവച്ച് ദിലീപ്

2003-ൽ ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ ഒരു ചിത്രമായിരുന്നു സിഐഡി മൂസ. ജനപ്രിയ നായകൻ ദിലീപ് ടൈറ്റിൽ റോളിൽ അഭിനയിച്ച സിനിമ ഓരോ മലയാളികൾക്കും ഏറെ ഇഷ്ടമുള്ള ഒരു ചിത്രമാണ്. യാതൊരു വിധ ലോജിക്കുമില്ലാതെ പ്രേക്ഷകർ തിയേറ്ററിൽ കണ്ട് വിജയിപ്പിച്ച് സിനിമായിരുന്നു ഇത്. പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത സിനിമ വൻ വിജയമായി.

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഓണായിരുന്നു സിഐഡി മൂസ. മൂലംകുഴിയിൽ സഹദേവനായി മികച്ച പ്രകടനം തന്നെ ദിലീപ് കാഴ്ചവച്ച സിനിമയിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുളള ഒരുപിടി ഹാസ്യ താരങ്ങളും ഉണ്ടായിരുന്നു. അവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. സിനിമ റിലീസ് ചെയ്തിട്ട് ഇന്നലെ ഇരുപത് വർഷങ്ങൾ പിന്നിട്ടിരുന്നു. ആ ദിവസം തന്നെ ഒരു അപ്രതീക്ഷിത പ്രഖ്യാപനവും ദിലീപ് നടത്തിയിട്ടുണ്ട്.

സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നു എന്ന് സിനിമയുടെ മാഷപ്പ് വീഡിയോ പങ്കുവച്ചതിനുള്ളിൽ സൂചിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലാണ് ദിലീപ് ആരാധകർ. മാഷപ്പ് വീഡിയോയിൽ ചിത്രത്തിലെ നായികയായ ഭാവനയെയും കാണിച്ചിട്ടുണ്ട്. ഭാവന തന്നെ നായികയായി സിനിമയിൽ വരുമോ എന്നതും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്.

മാഷപ്പ് വീഡിയോ എഡിറ്റ് ചെയ്ത ശ്രദ്ധനേടിയിട്ടുള്ള ലിന്റോ കുര്യൻ ആണ് ഇതും ചെയ്തിരിക്കുന്നത്. ജോണി ആന്റണി തന്നെയായിരിക്കും രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഏഴ് വർഷമായി ജോണി ആന്റണി സംവിധാനത്തിൽ നിന്ന് വിട്ടുനിന്ന് അഭിനയത്തിൽ ശ്രദ്ധകൊടുക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന പല ഹാസ്യ താരങ്ങളും ജീവനോടെ ഇല്ലാത്തതുകൊണ്ട് തന്നെ എത്രത്തോളം മികച്ചതാവുമെന്ന് കണ്ടുതന്നെ അറിയണം.