‘ബോളിവുഡിൽ എത്തി ആകെ ഗ്ലാമറസായി!! ലെഹങ്കയിൽ ഹോട്ട് ലുക്കിൽ പ്രിയ വാര്യർ..’ – ഫോട്ടോസ് വൈറൽ

കണ്ണിറുക്കി കാണിച്ച് മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയ സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ. മലയാളികളുടെ മാത്രമല്ല, ഇന്ത്യ ഒട്ടാകെ ആദ്യ സിനിമയിലെ ഗാനമിറങ്ങിയ ശേഷം പ്രിയ വാര്യർക്ക് ആരാധകരെ ലഭിച്ചു. അത് മാത്രമല്ല, അന്യഭാഷകളിൽ അഭിനയിക്കാൻ പ്രിയയ്ക്ക് അവസരവും ലഭിച്ചു. ഇന്ന് ബോളിവുഡിൽ വരെ അഭിനയിച്ചിട്ട് നിൽക്കുകയാണ് പ്രിയ വാര്യർ. ചെറിയ പ്രായത്തിൽ തന്നെ പ്രിയ ലോകം കീഴടക്കി.

പ്രിയ തെലുങ്കിൽ അഭിനയിച്ച രണ്ട് സിനിമകൾ ഇതിനോടകം റിലീസ് ചെയ്തിട്ടുമുണ്ട്. മലയാളത്തിൽ പുറത്തിറങ്ങിയ ലൈവ് എന്ന സിനിമയാണ് പ്രിയയുടെ അവസാനമായി പുറത്തിറങ്ങിയത്. പവൻ കല്യാൺ പ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രമായ ബ്രോ ആണ് ഇനി പ്രിയയുടെ വരാനുള്ള സിനിമ. അതിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. പ്രിയ അതിൽ നായികാ വേഷമാണ് ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.

മലയാളത്തിൽ നിന്ന് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിലെ ബോളിവുഡിലേക്കും എത്തിയ മറ്റൊരു നടിയുണ്ടോ എന്നത് സംശയമാണ്. പ്രിയയ്ക്ക് അതിന് സാധിച്ചത് ഭാഗ്യം മാത്രമല്ല, മികച്ച ഒരു അഭിനയത്രി കൂടിയായത് കൊണ്ടാണ്. സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരാളാണ് പ്രിയ. പ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്.

നീല നിറത്തിലെ ലെഹങ്കയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് പ്രിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഹേയ് ബ്രോ പ്രൊഡക്ഷൻസിന് വേണ്ടി അർഷാദ് മിലാനോയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അത് പങ്കുവച്ചതും അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്. സ്മിജിയുടെ സ്റ്റൈലിങ്ങിൽ നിഷാർ അഹമ്മദിന്റെ ഡിസൈനിലുള്ള ലെഹങ്കയാണ്‌ പ്രിയ വാര്യർ ധരിച്ചിരിക്കുന്നത്.