‘സൗന്ദര്യത്തിന്റെ അവസാന വാക്കോ!! സാരിയിൽ കിടിലം ലുക്കിൽ തിളങ്ങി ഋതു മന്ത്ര..’ – ഫോട്ടോസ് വൈറൽ

‘സൗന്ദര്യത്തിന്റെ അവസാന വാക്കോ!! സാരിയിൽ കിടിലം ലുക്കിൽ തിളങ്ങി ഋതു മന്ത്ര..’ – ഫോട്ടോസ് വൈറൽ

നിരവധി പുതുമുഖ താരങ്ങളെ പ്രേക്ഷകർക്ക് ലഭിക്കുന്ന ഒരു ബ്രഹ്മണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഇന്ന് ബിഗ് ബോസിന്റെ പതിപ്പുകളാണ്. ഈ അടുത്തിടെയാണ് തമിഴ് ബിഗ് ബോസ് അവസാനിച്ചത്. മലയാളത്തിലെ പുതിയ സീസൺ ഉടൻ തന്നെ ആരംഭിക്കുമെന്ന് റിപോർട്ടുകൾ വരുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ബിഗ് ബോസ് മലയാളത്തിലൂടെ ആദ്യ ആഴ്ചകളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ഫാൻസ്‌ ആർമി ഗ്രൂപ്പുകൾ രൂപീകരണം ഉണ്ടായ ഒരു താരമാണ് ഋതു മന്ത്ര. സിനിമയിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ഋതുവിനെ അധികം ആരും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ മോഡലിംഗ് മേഖലയിൽ നിന്ന് വന്ന ഋതു ആരാധകരുള്ള ഒരു മത്സരാർത്ഥിയായി വളരെ പെട്ടന്ന് തന്നെ മാറുകയും ചെയ്തു.

പാട്ടിലും കഴിവുള്ള താരം ബിഗ് ബോസിൽ പല എപ്പിസോഡുകളിൽ പാടി പ്രേക്ഷകരെ കൈയിലെടുത്തിട്ടുണ്ട്. തുടക്കത്തിൽ കാണിച്ച ഒരു എനർജി പാതിവഴിയിൽ ഋതുവിന് നഷ്ടപ്പെട്ടു. എന്നാൽ അവസാന ആഴ്ചകളിൽ വരെ ഋതു നിൽക്കുകയും ഏഴാം സ്ഥാനം നേടുകയും ചെയ്തിരുന്നു. കിംഗ് ലിയർ, ഹണി ബീ 2, റോൾ മോഡൽസ് തുടങ്ങിയ സിനിമകളിൽ ഋതു അഭിനയിച്ചിട്ടുണ്ട്.

ബിഗ് ബോസിൽ സഹമത്സരാർത്ഥിയായിരുന്ന അനൂപ് കൃഷ്ണന്റെ വിവാഹത്തിന് ഋതുവും പങ്കെടുത്തിരുന്നു. വിവാഹത്തിന് സാരിയിൽ തിളങ്ങിയ ഋതുവിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഋതുവിനെ കാണാൻ തന്നെ എന്ത് ഐശ്വര്യം, സൗന്ദര്യത്തിന്റെ അവസാന വാക്കാണോ ഇതെന്ന് തുടങ്ങിയ കമന്റുകൾ ആരാധകർ നൽകിയിട്ടുണ്ട്.

CATEGORIES
TAGS