‘നാല്പത് വയസ്സായി മക്കളെ! കുടുംബത്തിന് ഒപ്പം ജന്മദിനം മാലിദ്വീപിൽ ആഘോഷിച്ച് റിമി ടോമി..’ – ഫോട്ടോസ് വൈറൽ

പിന്നണി ഗായിക രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുള്ള ഒരു ഗായികയാണ് റിമി ടോമി. മീശമാധവനിലെ ‘ചിങ്ങമാസം വന്നു ചേർന്നാൽ’ എന്ന അടിച്ചുപൊളി ഗാനം പാടി ജനങ്ങളുടെ മനസ്സിലേക്ക് കയറിയ റിമി മലയാളത്തിൽ പിന്നീട് നിരവധി സിനിമകളിൽ പാടി. വിദ്യാസാഗറാണ് റിമിയെ മലയാള സിനിമയിൽ ആദ്യമായി പഠിക്കുന്നത്. അതിന് മുമ്പ് സ്റ്റേജ് ഷോകളിൽ റിമി സജീവമായിരുന്നു.

കോട്ടയം പാല സ്വദേശിനിയായ റിമി സിനിമയിൽ ഗായികയായിട്ട് 22 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ നാല്പതാം ജന്മദിനം ആഘോഷിക്കുകയാണ് റിമി. ഒരു സമയത്ത് അല്പം തടിയുണ്ടായിരുന്ന റിമിയിൽ നിന്ന് അതിശയകരമായ മേക്കോവറിലേക്ക് എത്തിയിരുന്നു. അതുകൊണ്ട് തന്നെ നാല്പത് വയസ്സ് ആയെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസമായിരിക്കും. ഈ തവണ ജന്മദിനത്തിൽ റിമി കേരളത്തിലില്ല. 40 ആഘോഷിക്കാൻ വേണ്ടി റിമി കുടുംബത്തിന് ഒപ്പം മാലിദ്വീപിലേക്ക് പോയി.

റിമിയുടെ സഹോദരന്റെ മകളും സഹോദരിയും അവരുടെ രണ്ട് മക്കളും അമ്മയും മാലിദ്വീപിലേക്ക് ഒപ്പമുണ്ടായിരുന്നു. “40-ലേക്ക് ജീവിതം ആരംഭിക്കുന്നു.. 22 വർഷത്തെ എക്സ്പീരിയൻസുള്ള പതിനെട്ടുകാരി. എന്നൊക്കെ പറഞ്ഞാലും 40 വയസ്സായി മക്കളേ..”, റിമി തന്റെ ജന്മദിനം അറിയിച്ചുള്ള പോസ്റ്റിന് ഒപ്പം കുറിച്ചു. നിരവധി ആരാധകരും താരങ്ങളുമാണ് റിമിക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടത്.

മാലിദ്വീപിൽ എത്തി തന്റെ നാല്പതാം ജന്മദിനം ആഘോഷിച്ച ശേഷം ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റും അവിടെ നിന്നുള്ള ചിത്രങ്ങളോടൊപ്പം റിമി പങ്കുവച്ചിരുന്നു. “എനിക്ക് ജന്മദിനാശംസകൾ അയക്കാൻ ഇത്രയും ആളുകളുണ്ടായതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. മനോഹരമായ ജന്മദിനാശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി..”, റിമി അഭ്യുദയകാംക്ഷികൾക്ക് നന്ദി അറിയിച്ചു.