‘ഫുട്ബോൾ മൈതാനത്ത് ഏറ്റുമുട്ടി നടി റിമ കല്ലിങ്കലും മാളവിക ജയറാമും..’ – വീഡിയോ വൈറലാകുന്നു

കേരള വനിത ഫുട്‌ബോൾ ലീഗ് സെലിബ്രിറ്റി മാച്ചിൽ പ്രേക്ഷക ശ്രദ്ധനേടി നടി റിമ കല്ലിങ്കലും താരപുത്രി മാളവിക ജയറാമും. കേരള വനിത ഫുട്‌ബാൾ ലീഗിന് മുന്നോടിയായി നടന്ന സെലിബ്രിറ്റി ഫുട്‌ബോൾ ലീഗ് മത്സരത്തിൽ ആണ് ഇരുവരും വരും തിളങ്ങിയത്. സെലിബ്രിറ്റികൾ ഇരുവരും ഒരുമിച്ച് കളത്തിൽ ഇറങ്ങിയപ്പോൾ കണ്ടുനിന്നവർക്ക് അതിശയമായി.

അഞ്ചു വർഷത്തിന്റെ നീണ്ട ഒരു ഇടവേളയ്ക്ക്‌ ശേഷമാണ്‌ കേരള വനിതാ ഫുട്‌ബാൾ ലീഗ് വരുന്നത്. അതുകൊണ്ട് തന്നെ കാണികൾക്കും ഏറെ ആവേശം ആയിരുന്നു. കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ ആണ് മത്സരങ്ങൾ നടന്നത്. ഇതിൽ ഓരോ ടീമുകളെ നയിച്ചത് നടി റിമ കല്ലിങ്കലും മാളവിക ജയറും ആയിരുന്നു.

താര പുത്രിയായ മാളവിക ജയറാം ഏറെയും തിളങ്ങിയിരിക്കുന്നത് സ്പോർട്സ് മേഖലയിലാണ്. അമ്മയെയും അച്ഛനെയും പോലെ തനിക്ക് അഭിനയ രംഗത്തേക്ക് വരാൻ താൽപര്യം ഇല്ലെന്ന് മാളവിക ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. സ്പോർട്സ്നോടാണ് ഏറെ ഇഷ്ടം എന്നാൽ മോഡലിംഗ് രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

ചില പ്രമുഖ ബ്രാൻഡുകളുടെ മോഡലായി മാളവിക എത്തിയിരുന്നു .അതുപോലെ തന്നെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. താരങ്ങൾ ഇരുവരും ഒന്നിച്ചുള്ള വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാവുന്നു. നിരവധി പേജുകളിൽ ആണ് വീഡിയോ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

CATEGORIES
TAGS