‘എത്ര ട്രിപ്പ് പോയാലും വർക്ക്ഔട്ട് മുടക്കില്ല, പാരീസിൽ കറങ്ങി നടന്ന് രശ്മിക മന്ദാന..’ – വീഡിയോ കാണാം

‘എത്ര ട്രിപ്പ് പോയാലും വർക്ക്ഔട്ട് മുടക്കില്ല, പാരീസിൽ കറങ്ങി നടന്ന് രശ്മിക മന്ദാന..’ – വീഡിയോ കാണാം

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ രശ്മികയ്ക്ക് മലയാളത്തിലും നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോഴിതാ ഒരു സെൽഫ് ഡേറ്റ് യാത്രയുടെ വിശേഷങ്ങളാണ് പങ്കു വയ്ക്കുന്നത്. പാരീസിലേക്ക് ആയിരുന്നു നടിയുടെ ഇത്തവണത്തെ യാത്ര.

പാരീസിൽ ഉള്ള ചില വിശേഷങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഭക്ഷണ രീതിയെ കുറിച്ചും അവിടെ കണ്ടു മുട്ടിയ അപരിചിതനെ കുറിച്ചും ഡേറ്റിങ്ങ് നെ കുറിച്ചും ഒക്കെയാണ് നടി സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റിന്നിരവധി ആളുകൾ കമൻറുകളുമായി എത്തിയത്.

നടി ഇൻസറ്റയിൽ പങ്കുവയ്ക്കുന എല്ലാ ചിത്രങ്ങളും പോസ്റ്റുകളും നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ശ്രദ്ധേയം ആകാറുണ്ട്. പങ്കുവെച്ച പുതിയ പോസ്റ്റിൽ യാത്രകൾ ഏറെ നടത്തിയാലും ഒരിക്കലും ഭക്ഷണവും വർക്കൗട്ട് താൻ മുടക്കാറില്ല എന്നും ശരിയായ ഭക്ഷണക്രമവും വർക്കൗട്ടുമാണ് ആരോഗ്യത്തിന്റെ രഹസ്യമെന്നും രശ്മിക വീഡിയോയിലൂടെ പറയുന്നു. “ഇത് പാരീസിലെ എന്റെ 2-ാം ദിവസമായിരുന്നു. രാവിലെ ഉണർന്നു, ജോലി ചെയ്തു.

പ്രഭാത ഭക്ഷണത്തിനായി ഒരു അത്ഭുതകരമായ സ്ഥലത്തേക്ക് പോയി. പാൻകേക്കും ഫ്രഞ്ച് ടോസ്റ്റും കഴിച്ചു. ഒരു സെൽഫ് ഡേറ്റിന് ശേഷം കുറച്ച് യം യം ഫുഡ് കഴിച്ചു. ഒടുവിൽ, ആ ദിവസം അവസാനിച്ചു എന്നും ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചു. രശ്മികയുടെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ. അല്ലു അർജുൻ ചിത്രത്തിൽ ഫഹദ് ഫാസിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

CATEGORIES
TAGS