‘ഡാൻസ് മാത്രമല്ല റിമയുടെ ഫിറ്റ്നെസ് രഹസ്യം!! അതികഠിനമായ വർക്ക്ഔട്ടും..’ – വീഡിയോ വൈറൽ

കഴിഞ്ഞ 10-12 വർഷത്തോളമായി മലയാള സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടിയാണ് റിമ കല്ലിങ്കൽ. അഭിനയം, നിർമ്മാണം തുടങ്ങിയ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു റിമ കല്ലിങ്കൽ. ഇത് കൂടാതെ മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ വേണ്ടി ഒരു വനിത സംഘടന തുടങ്ങാൻ കാരണമായ ഒരാൾ റിമ കല്ലിങ്കലാണ്.

ഋതു എന്ന സിനിമയിലാണ് റിമ ആദ്യമായി അഭിനയിക്കുന്നത്. 22 ഫെമയിൽ കോട്ടയം എന്ന സിനിമയിലെ ടെസ എന്ന കഥാപാത്രമാണ് റിമയിലെ അഭിനയത്രിയെ മലയാളികൾക്ക് കാണിച്ചുതന്ന ചിത്രം. തൃശൂർ സ്വദേശിനിയായ റിമ തന്റെ മൂന്നാമത്തെ വയസ്സ് മുതൽ ഡാൻസ് പഠിക്കുന്ന വ്യക്തിയാണ്. റിമയ്ക്ക് പേര് നേടി കൊടുത്ത സിനിമയുടെ സംവിധായകൻ ആഷിഖ് അബുവാണ് താരത്തിന്റെ ഭർത്താവ്.

അഭിനയത്തോടൊപ്പം തന്റെ ഡാൻസ് കരിയറും റിമ കൊണ്ടുപോകുന്നുണ്ട്. കൊച്ചിയിൽ മാമാങ്കം എന്ന പേരിൽ ഒരു ഡാൻസ് സ്കൂളും റിമ നടത്തുന്നുണ്ട്. പൊതുവേ ഡാൻസ് ചെയ്യുന്നവർക്ക് ശാരീരികക്ഷമത വളരെ കൂടുതലുള്ളവരാണ്. അതുകൊണ്ട് തന്നെ ഫിറ്റ് നെസിന് വേണ്ടി പ്രതേകം ജിമ്മിൽ പോയി സമയം കളയണ്ട കാര്യമില്ല. എന്നാൽ റിമ ഡാൻസിനോടൊപ്പം തന്നെ വർക്ക് ഔട്ടും ചെയ്യുന്ന ഒരാളാണ്.

ജനുവരി പതിനെട്ടിനായിരുന്നു താരത്തിന്റെ 38-ആം ജന്മദിനം. റിമയുടെ ഫിറ്റ് നെസ് കോച്ച് താരത്തിന്റെ വർക്ക് വീഡിയോ ഇപ്പോൾ ആരാധകർക്ക് പങ്കുവച്ചുകൊണ്ടാണ് ബർത്ത് ഡേ ആശംസിച്ചത്. അപാരമായ മെയ് വഴക്കമാണ് ജിമ്മിലെ താരത്തിന്റെ വർക്ക് ഔട്ടിൽ കാണാൻ സാധിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത ടോവിനോ നായകനാകുന്ന നാരദൻ എന്ന സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് റീമയാണ്.