‘വിനീതിന്റെ മാജിക്, പ്രണവിന്റെ മിന്നും പ്രകടനം!! ഹൃദയത്തിന്റെ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. പ്രണവ്, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് ഈ കഴിഞ്ഞ ദിവസമാണ് നടന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

തട്ടത്തിൻ മറിയത്തിന് ശേഷം ഇറങ്ങുന്ന വിനീതിന്റെ ഒരു കിടിലം റൊമാന്റിക് മൂവി തന്നെയായിരിക്കും ഹൃദയമെന്ന് ട്രെയിലർ ഉറപ്പു നൽക്കുന്നുണ്ട്. ഒരുപക്ഷേ കോവിഡ് കൂടുതൽ പണിതന്നില്ലെങ്കിൽ പ്രേമം പോലെ ഒരു സെൻസേഷണൽ ബ്ലോക്ക് ബസ്റ്റാറാകാനും സാധ്യതയുണ്ട്. വിനീത് മാജിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായിരിക്കും ഹൃദയമെന്ന് ട്രെയിലർ നിന്ന് വ്യക്തമാണ്.

പ്രണവിന്റെ ഏറ്റവും മികച്ച പ്രകടനവും ഹൃദയത്തിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. നായികമാരായ ദർശനയും കല്യാണിയും ഒട്ടും പിറകിൽ അല്ല. വിരഹവും പ്രണയവും സൗഹൃദവും എല്ലാം ഹൃദയത്തിൽ ഉണ്ടെന്ന് ട്രെയിലർ കണ്ടാൽ മനസ്സിലാകും. അജു വർഗീസ്, അരുൺ കുര്യൻ, വിജയരാഘവൻ, ആദിത്യൻ, മരിയ വിൻസെന്റ് തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

ഇത് കൂടാതെ ചില താരങ്ങൾ അതിഥി റോളുകളിൽ അഭിനയിക്കുന്നുണ്ടെന്നും വാർത്തകൾ വരുന്നുണ്ട്. റിലീസിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. കോവിഡ് സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമായില്ലെങ്കിൽ സിനിമ ജനുവരി 21-ന് തന്നെ തിയേറ്ററുകളിൽ എത്തും. സിനിമയിൽ 15-ൽ അധികം ഗാനങ്ങളുണ്ട്. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം. വിശാഖ് സുബ്രമണ്യനാണ് സിനിമയുടെ നിർമ്മാതാവ്.