‘അമ്പോ!! കണ്ണെടുക്കാൻ തോന്നുന്നില്ല!! കിടിലം ലുക്കിൽ സ്റ്റാർ മാജിക് താരം റിനി രാജ്..’ – ഫോട്ടോസ് വൈറൽ

തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി റിനി രാജ്. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഓർമ്മ എന്ന മ്യൂസിക് വീഡിയോയിൽ അഭിനയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2014-ൽ മരംകൊത്തി എന്ന സിനിമയിൽ സെക്കന്റ് ഹീറോയിനായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്കുള്ള പ്രവേശനം. പക്ഷേ സിനിമയിൽ പിന്നീട് നല്ല അവസരങ്ങൾ താരത്തിന് ലഭിച്ചില്ല.

പക്ഷേ 2016-ൽ മഴവിൽ മനോരമയിലെ മംഗല്യപ്പാട്ട് എന്ന സീരിയലിൽ അഭിനയിച്ചത്തോടെ ടെലിവിഷൻ പ്രേക്ഷകർ ശ്രദ്ധിച്ചു. തുടർന്ന് ഏഷ്യാനെറ്റിലെ കറുത്ത മുത്ത് സീരിയലിൽ ബാലചന്ദ്രിക എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി റിനി. കസ്തൂരിമാൻ, താമരത്തുമ്പി തുടങ്ങിയ സീരിയലുകളിലും റിനി രാജ് അഭിനയിച്ചിട്ടുണ്ട്.

ഇത്രയും വർഷമായി സീരിയലിലുണ്ടെങ്കിലും റിനിയ്ക്ക് 22 വയസ്സ് മാത്രമാണ് പ്രായം. അതുകൊണ്ട് തന്നെ റിനിയുടെ പ്രായം അറിയുമ്പോൾ തന്നെ പലരും ഞെട്ടാറുണ്ട്. ഇപ്പോൾ സെലിബ്രിറ്റി ഗെയിം ഷോയായ സ്റ്റാർ മാജിക്കിൽ സജീവമായി പങ്കെടുക്കുന്ന ഒരാളാണ് റിനി. സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമാണ് റിനി ഇപ്പോൾ. ധാരാളം റീൽസ് വീഡിയോ ചെയ്യാറുണ്ട് റിനി.

മിക്കപ്പോഴും അത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യും. ഇപ്പോഴിതാ റിനിയുടെ ഒരു പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ആരിഫ് എ.കെ എടുത്ത ചിത്രങ്ങളിൽ അയന്ന ഡിസൈൻസിന്റെ ഡ്രെസ്സാണ് ധരിച്ചിരിക്കുന്നത്. ജാസ്മിന്റെ സ്റ്റൈലിങ്ങിൽ ആര്യ ജിതിനാണ് റിനിയ്ക്ക് ഫോട്ടോഷൂട്ടിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്.സുധീഷ് ലളിതയാണ് ഫോട്ടോ റീ-ടച്ച് ചെയ്തിരിക്കുന്നത്.