‘തകർപ്പൻ ഡാൻസിലൂടെ ആരാധകർക്ക് നന്ദി പറഞ്ഞ് മീര ജാസ്മിൻ, വരവ് അറിയിച്ച് താരം..’ – വീഡിയോ കാണാം

‘തകർപ്പൻ ഡാൻസിലൂടെ ആരാധകർക്ക് നന്ദി പറഞ്ഞ് മീര ജാസ്മിൻ, വരവ് അറിയിച്ച് താരം..’ – വീഡിയോ കാണാം

സിനിമയിൽ ഒരു തിരിച്ചുവരവിന്റെ പാതയിലാണ് നടി മീര ജാസ്മിൻ ഇപ്പോൾ. 5 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു മലയാള സിനിമയിൽ അഭിനയിക്കുന്ന താരം എല്ലാം കൊണ്ടും മാറിയിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം മീര ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ട് ആരംഭിച്ചിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഏറ്റവും സജീവമായി നിൽക്കുന്ന സ്ഥലമാണ് ഇൻസ്റ്റാഗ്രാം.

ഒറ്റ ദിവസം കൊണ്ട് ഒന്നേക്കാൽ ലക്ഷത്തിൽ അധികം ഫോളോവേഴ്‌സാണ് മീര ജാസ്മിൻ ലഭിച്ചത്. അത്രത്തോളം മലയാളികൾ ഈ നടിയുടെ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ് ഇത്. ആരാധകരുടെ ഈ സ്നേഹത്തിന് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരം ഇപ്പോൾ. അതും ഒരു പാട്ടിന് ഡാൻസ് ചെയ്തുകൊണ്ടാണ് മീരയുടെ നന്ദി പറച്ചിൽ. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ഈ വീഡിയോ വൈറലാണ്.

“നിങ്ങൾ എനിക്ക് നിങ്ങളുടെ സമയം തന്നു.. എല്ലാറ്റിലും ഏറ്റവും ചിന്തനീയമായ സമ്മാനം. ധന്യയായി.. ഊഷ്മളതയും സ്നേഹവും കൊണ്ട് ചലിക്കുകയും പ്രചോദിപ്പിക്കപ്പെടുകയും ചെയ്തു. തികഞ്ഞ നന്ദിയും അനന്തമായ സ്നേഹവും.. മുന്നോട്ടുള്ള ഈ മനോഹരമായ യാത്ര ഇതാ. സ്നേഹം, എം.ജെ..”, മീര ഡാൻസ് ചെയ്യുന്ന വീഡിയോടൊപ്പം കുറിച്ചു. ഒരു ലക്ഷത്തിൽ ആളുകൾ മീരയുടെ ഡാൻസ് കണ്ടു കഴിഞ്ഞു.

നേരത്തെ നടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കുള്ള വരവ് സ്വീകരിച്ചുകൊണ്ട് മലയാളത്തിലെ പ്രമുഖ നടിമാരെല്ലാം സ്വാഗതം ചെയ്ത പോസ്റ്റുകളും സ്റ്റോറികളും ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു. ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീര തിരിച്ചുവരവ് നടത്തുന്നത്. താരത്തിന്റെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

CATEGORIES
TAGS