‘ബോൾഡ് എന്ന് പറഞ്ഞാൽ ഇതാണ്! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞ നായികാ നടിയാണ് റിമ കല്ലിങ്കൽ. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിട്ടുള്ള റിമ, ഡബ്ല്യൂ.സി.സി എന്ന സംഘടന തുടങ്ങാൻ മുന്നിട്ട് ഇറങ്ങിയ ഒരാളാണ്. തന്റെ നിലപാടുകളുടെ പേരുകളിൽ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങളും കേട്ടിട്ടുണ്ട്.

എങ്കിലും റിമ എന്ന അഭിനയത്രിയുടെ കാര്യത്തിൽ പ്രേക്ഷകർക്ക് എതിർ അഭിപ്രായം ഇല്ലതെന്നതാണ് സത്യം. മികച്ച ഒരു അഭിനേതാവാണെന്ന് പ്രേക്ഷകർ വിലയിരുത്തിയ ഒരാളാണ് റിമ. 22 ഫെമയിൽ കോട്ടയം എന്ന സിനിമയിലെ ടെസ്സ കുരിശിങ്കൽ എബ്രഹാം എന്ന കഥാപാത്രം മാത്രം മതി റിമ എത്ര മികച്ചയൊരു അഭിനേതാവാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ. ഇത് കൂടാതെ വേറെയും നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ഒരു അഭിനയത്രി എന്ന പോലെ തന്നെ റിമ കഴിവ് തെളിയിച്ചിട്ടുള്ള ഒരു കലയാണ് നൃത്തം. ക്ലാസിക്കൽ ഡാൻസറായ റിമ സ്വന്തമായ ഒരു ഡാൻസ് സ്കൂൾ തന്നെ നടത്തുന്നുണ്ട്. മാമാങ്കം എന്നാണ് അതിന്റെ പേര്. സംവിധായകൻ ആഷിഖ് അബുവുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിർമ്മാണ രംഗത്തും റിമ സജീവമായി നിൽക്കുന്നുണ്ട്. ആഷിഖിന്റെ നീലവിളിച്ചമാണ്‌ റിമയുടെ അവസാനമിറങ്ങിയ ചിത്രം.

സോഷ്യൽ മീഡിയയിൽ സജീവമായ റിമയുടെ ഒരു ഗ്ലാമറസായിട്ടുള്ള ഒരു ഫോട്ടോഷൂട്ടാണ് വൈറലായി കൊണ്ടിരിക്കുന്നത്. അമൽ അജിത്കുമാർ എന്ന മേക്കപ്പ് മാനാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ടി ഷർട്ട് മാത്രം ധരിച്ച് ഒരു ബോൾഡ് ഫോട്ടോഷൂട്ടാണ് റിമ ചെയ്തിരിക്കുന്നത്. ആനന്ദ് നായരാണ് സ്റ്റൈലിംഗ് ചെയ്തത്. ജിത്തു ചന്ദ്രനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇത് ചെയ്യാൻ ഭയങ്കര ധൈര്യം വേണമെന്നാണ് ആരാധകർ പറയുന്നത്.