‘സുരേഷ് ഗോപിയെ ചേർത്ത് പിടിച്ച് സ്നേഹ ചുംബനം നൽകി നടി ശ്രീവിദ്യ മുല്ലശേരി..’ – ഒരച്ഛന്റെ വാത്സല്യമെന്ന് കമന്റ്

സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈപിടിച്ചതുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചകൾ നടക്കുകയാണ്. സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും റിപ്പോർട്ടർ പരാതി കൊടുത്തത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. അദ്ദേഹം മറ്റൊരു ഉദ്ദേശത്തോടെയല്ല തോളിൽ പിടിച്ചിട്ടുള്ളതെന്ന് അദ്ദേഹത്തെ അറിയുന്നവരും സിനിമ താരങ്ങളും ഒപ്പം നിന്നുകൊണ്ട് പറയുന്നു.

സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി സിനിമ താരങ്ങളാണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. ഇപ്പോഴിതാ നടിയും സ്റ്റാർ മാജിക് താരവുമായ ശ്രീവിദ്യ മുല്ലശേരി സുരേഷ് ഗോപിയെ കെട്ടിപിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്. അദ്ദേഹത്തെ ചേർത്ത് പിടിച്ച് സ്നേഹം ചുംബനം നൽകുന്ന ശ്രീവിദ്യയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഫോട്ടോ വൈറലാവുകയും ചെയ്തു. ശ്രീവിദ്യയുടെ ഭാവിവരൻ രാഹുലും അദ്ദേഹത്തിന് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഒരിക്കൽ ഹൃദയത്തിൽ, എപ്പോഴും ഹൃദയത്തിൽ.. എന്റെ പ്രിയപ്പെട്ട സുരേഷ് ഗോപി സാർ..’, എന്ന ക്യാപ്ഷനിൽ എഴുതിയാണ് ശ്രീവിദ്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി പേരാണ് ഒരച്ഛന്റെ വാത്സല്യമെന്ന രീതിയിൽ കമ്മന്റുകൾ ഇട്ടിരിക്കുന്നത്. സ്റ്റാർ മാജിക് താരങ്ങളായ അനുമോൾ, ചൈതന്യ, ആലീസ് ക്രിസ്റ്റി, ഐശ്വര്യ രാജീവ് തുടങ്ങിയ താരങ്ങൾ പോസ്റ്റ് താഴെ പിന്തുണച്ച് കമന്റ് ഇട്ടിട്ടുമുണ്ട്. ഇത് കൂടാതെ ധാരാളം വിമർശനങ്ങളും വന്നിട്ടുണ്ട്.

ഇതും മറ്റേതും ആനയും ആടും തമ്മിലുള്ള വ്യത്യാസംമുണ്ടെന്നും വെളുപ്പിക്കാൻ നോക്കേണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ട പോസ്റ്റിലും ശ്രീവിദ്യ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് നേരത്തെ കമന്റ് ഇട്ടിട്ടുണ്ടായിരുന്നു. വർഷങ്ങളായി അദ്ദേഹത്തെ അറിയാമെന്നും തന്നെയും ഒരു മകളെ പോലെയാണ് കണ്ടതെന്നും അതുകൊണ്ട് തന്നെ ഒരു മകളെ പോലെ തന്നെ പറയുന്നു, എന്നും അദ്ദേഹത്തിന് ഒപ്പമാണെന്നും അന്ന് ശ്രീവിദ്യ അഭിപ്രായപ്പെട്ടിരുന്നു.