‘യുവ താരങ്ങൾ ഉണ്ണി മുകുന്ദനെ കണ്ടു പഠിക്കട്ടെ! 75കാരി അന്നമ്മയ്ക്ക് വീട് സമ്മാനിച്ച് താരം..’ – കൈയടിച്ച് മലയാളികൾ

മുതിർന്ന സിനിമ നടന്മാരായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപുമൊക്കെ പാവപ്പെട്ടവർക്കും അസുഖബാധിതർക്കും സഹായം നൽകുന്ന കാഴ്ച മലയാളികൾ മിക്കപ്പോഴും കാണാറുള്ളത്. ഇവരുടെ ഫാൻസ്‌ അസോസിയേഷൻ വഴിയും നിരവധി സാമൂഹിക സേവനങ്ങളും നല്ല പ്രവർത്തികളും നടത്താറുണ്ട്. എന്നാൽ യുവതാരങ്ങൾക്ക് ഇടയിൽ ഈ ഒരു പ്രവണത വളരെ കുറവാണെന്നത് ഒരു സത്യമാണ്.

യുവതാരങ്ങളിൽ നടൻ ടോവിനോ തോമസിനെ പോലെയുള്ളവർ പ്രളയസമയത്ത് കൈത്താങ്ങായത് നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ യുവനടനായ ഉണ്ണി മുകുന്ദനും ആ പാതയിലേക്ക് എത്തിയിരിക്കുകയാണ്. 75-കാരിക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് താരം. വന്യമൃഗങ്ങൾ ധാരാളമായിയുള്ള കുതിരാനിൽ മേൽക്കൂരയില്ലാത്ത വീട്ടിൽ താമസിച്ചു വരികയായിരുന്നു 75-കാരിയായ അന്നക്കുട്ടി.

2018-ലെ പ്രളയകാലത്ത് അന്നമ്മയുടെ വീട് തകരുന്നത്. പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ ലഭിച്ചെങ്കിലും പണം കൈക്കലാക്കിയ ശേഷം അതിന്റെ കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയി. ഇതിന്റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. അഞ്ച് വർഷമായി ഈ ദുരിത ജീവിതം തുടരുകയാണ് അന്നമ്മ. ഈ കാര്യങ്ങൾ അറിഞ്ഞ ഉണ്ണി മുകുന്ദൻ അവരെ സഹായിക്കാമെന്ന് ഉറപ്പി നൽകി.

ഉണ്ണി മുകുന്ദനും എൽവിഎം ഹോംസും വീടിന്റെ പണി തീർത്തു നൽകുമെന്ന് ഉറപ്പ് നൽകുകയും വെറും 20 ദിവസം കൊണ്ട് മേൽക്കൂര നിർമിക്കുന്നതിന് പുറമെ നിലവിലെ വീട് പൂർണമായും ഉറപ്പുള്ളതാക്കി, ജനലുകളും വാതിലുകളും സ്ഥാപിച്ചു. പുതിയ വീടിന്റെ താക്കോൽദാനം നിർവഹിക്കാൻ ഉണ്ണി മുകുന്ദൻ നേരിട്ട് എത്തുകയും ചെയ്തു. യുവതാരങ്ങൾ ഉണ്ണിയെ കണ്ടുപഠിക്കട്ടെ എന്നാണ് മലയാളികൾ വാർത്ത ഏറ്റെടുത്തു കൊണ്ട് പറയുന്നത്.