‘സിനിമ നടനും ബിഗ് ബോസ് താരവുമായ ഡോ. രജിത് കുമാറിന് തെരുവുനായയുടെ കടിയേറ്റു..’ – സംഭവം ഇങ്ങനെ

സിനിമ നടനും ബിഗ് ബോസ് താരവും സാമൂഹിക പ്രവർത്തകനുമായ ഡോ. രജിത് കുമാറിന് തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട ടൗണിൽ വച്ചാണ് അദ്ദേഹത്തിന് തെരുവുനായയുടെ കടിയേറ്റത്. പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി കുറച്ച് ദിവസങ്ങളായി അദ്ദേഹം പത്തനംതിട്ടയിലുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. മറ്റ് രണ്ടുപേർക്ക് കൂടി കടിയേറ്റിട്ടുണ്ട്.

അനു പുരുഷോത്തിന്റെ സൂപ്പർ ജിമ്മി എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി പത്തനംതിട്ടയിൽ എത്തിയതായിരുന്നു അദ്ദേഹം. പതിനാല് ദിവസമായി അദ്ദേഹം ടൗണിലുണ്ട്. പതിവ് പോലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നത്. പത്തനംതിട്ടയിലെ ധന്യ-രമ്യ തിയേറ്ററിന് സമീപമാണ് നായയുടെ കടിയേറ്റത്. അവിടെയുള്ള ഓട്ടോ ഡ്രൈവർമാരുടെ നിർദേശപ്രകാരം ആശുപത്രിയിൽ ചികിത്സ തേടി.

അദ്ദേഹം ഇൻജെക്ഷൻ എടുക്കുകയും ചെയ്തു. തെരുനായ്ക്കളെ കൊ ല്ലണമെന്ന് താൻ പറയുകയില്ല, പക്ഷേ പത്തനംതിട്ട ടൗണിൽ കൊച്ചുകുട്ടികൾ ഉൾപ്പടെ ഒരുപാട് വിദ്യാർത്ഥികൾ വരുന്ന സ്ഥലമാണെന്നും അലഞ്ഞ് തിരിഞ്ഞു നടക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഒന്നെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം അല്ലെങ്കിൽ പേ വരാതിരിക്കാനുള്ള ഇൻജെക്ഷൻ അവയ്ക്ക് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രജിത് കുമാർ അഭിനയിച്ച മറ്റൊരു സിനിമ റിലീസിനായി വരുന്നുണ്ട്. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്ന ആ സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ പങ്കെടുത്തപ്പോഴാണ് രജിത് കുമാറിന് ഒരുപാട് മലയാളികളുടെ പിന്തുണ ലഭിച്ചുതുടങ്ങിയത്. ഷോയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയായിരുന്നു ആരാധകരുടെ എണ്ണം കൂടിയത്.