‘യുവനടിമാർക്ക് വെല്ലുവിളി ആകുമോ!! ഷോർട്സിൽ ഹോട്ട് ലുക്കിൽ നടി റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി റിമ കല്ലിങ്കൽ. വേറിട്ട അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ റിമ ഒരുപിടി നല്ല കഥാപാത്രങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഒരു മാറ്റത്തിന്റെ പാത കൊണ്ടുവരാൻ മുൻ പന്തിയിൽ നിന്നിട്ടുള്ള റിമ സിനിമകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നടിച്ചിട്ടുണ്ട്.

മലയാള സിനിമ മേഖലയിൽ ഡബ്ല്യൂ.സി.സി എന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടന തുടങ്ങിയതിന് പിന്നിൽ തുടക്കത്തിൽ നിന്നിട്ടുള്ള ഒരാളാണ് റിമ. അതിന്റെയൊക്ക പേരിൽ മലയാള സിനിമയിൽ നിന്ന് താരത്തിനെ മാറ്റി നിർത്തിയിട്ടുണ്ടെങ്കിലും തന്റെ നിലപാടുകളിൽ നിന്ന് മാറിനിൽക്കാൻ ഒരിക്കൽ പോലും റിമ ചിന്തിച്ചിട്ടില്ല. സിനിമയിൽ വന്നിട്ട് 14 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് റിമ കല്ലിങ്കൽ.

ഇതിനിടയിൽ റിമ നല്ല സിനിമകളുടെയും മോശം സിനിമകളുടേയുമൊക്കെ ഭാഗമായിട്ടുണ്ട്. 2012-ൽ പുറത്തിറങ്ങിയ 22 ഫെമയിൽ കോട്ടയം എന്ന സിനിമയിലെ കഥാപാത്രമാണ് റിമയുടെ സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്. ആ സിനിമയുടെ സംവിധായകനെ തന്നെ തന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട് റിമ. അഭിനേതാവ് എന്നതിൽ ഉപരി ഒരു നർത്തകിയും സിനിമ നിർമാതാവും കൂടിയാണ് താരം.

സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന റിമ തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്. ഷോർട്സ്‌ ധരിച്ച് ഒരു സ്പോർട്സ് പേഴ്സണെ പോലെ ഹോട്ട് ലുക്കിലാണ് റിമ തിളങ്ങിയിരിക്കുന്നത്. ഷാഫി ഷകീറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഉണ്ണി പി.എസിന്റെ മേക്കപ്പിൽ തിളങ്ങിയ റിമയുടെ ഫോട്ടോസ് കണ്ടിട്ട് ആരാധകരിൽ ചിലർ യുവനടിമാരെ വെല്ലുന്ന ലുക്കാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.