‘പ്രിയ സുരേഷ് ഗോപി മത്സരിക്കരുത്! ‘കോയ’ എന്ന് വിളിച്ച് ബിജെപി നേതാവ്..’ – നേതാക്കളും രാമസിംഹനും തമ്മിൽ പോര്

സമൂഹ മാധ്യമങ്ങളിൽ ബിജെപി അനുകൂല നിലപാടുകൾ എടുക്കുന്ന ഒരു സംവിധായകനാണ് രാമസിംഹൻ അബൂബക്കർ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന അലി അക്ബർ. കുറച്ച് നാളുകൾക്ക് മുമ്പാണ് രാമസിംഹൻ ബിജെപി അംഗ്വത്തിൽ രാജിവെച്ചത്. രാജിവച്ചെങ്കിലും താൻ ഒരു അനുഭാവിയായിരിക്കുമെന്നും മോദിയോട് പ്രിയമുള്ളവനായിരിക്കും എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. നേതാക്കളുമായി ചില തർക്കങ്ങൾ ഉണ്ടായതുകൊണ്ടാണ് രാജി വച്ചതെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

ഈ കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയോട് ‘പ്രിയ സുരേഷ് ഗോപി മത്സരിക്കരുത്..’ എന്നൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. ബിജെപിയുടെ തൃശൂർ ജില്ല പ്രസിഡന്റ്‌ അനീഷ് കുമാർ രാമസിംഹനെ കോയ എന്ന് അതിസംബോധന ചെയ്തുവിളിക്കുകയും ഉണ്ടായി.

‘കുത്തിത്തിരിപ്പുകാർക്ക് സന്തോഷംകൊണ്ട് ഉറങ്ങാൻ വയ്യ.. തൃശ്ശൂരിലെ കാര്യം തൃശ്ശൂർകാർ തീരുമാനിച്ചോളും കോയ..” എന്നായിരുന്നു അനീഷിന്റെ മറുപടി. ഇത് കൂടാതെ ബിജെപിയുടെ ചേളന്നൂർ മണ്ഡലം സെക്രട്ടറിയും രൂക്ഷമായി രാമസിംഹനെതിരെ പ്രതികരിച്ചു. അതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പടെ പങ്കുവെക്കുകയും ചെയ്തു. ‘ആളുകളെ പറ്റിച്ച് പൈസ ഉണ്ടാക്കി സിനിമ പിടിക്കാൻ നീ കാണിച്ച തൊലിക്കട്ടി അപാരം.

സിനിമാക്കാർ എല്ലാവരും അങ്ങനെ ആണെന്ന് കരുതരുത്. കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് ജനങ്ങൾക്ക് നൽകുന്ന ചില സിനിമക്കാരുമുണ്ട്..”, എന്നായിരുന്നു മറുപടി. ഇതിനിടയിൽ സുരേഷ് ഗോപി തന്നെ വിളിച്ചെന്നും തന്റെ വൈകാരികത മനസ്സിലായിയിട്ടുണ്ടെന്നും അത് മാത്രം മതിയെന്നും രാമസിംഹൻ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. എന്തായാലും ബിജെപി നേതാക്കളും രാമസിംഹനും തമ്മിലുള്ള പോര് മറ്റുപാർട്ടിക്കാർ പരിഹസിച്ചുകൊണ്ട് പ്രതികരണങ്ങളും നടത്തുന്നുണ്ട്.