‘ആ ഇരുണ്ട കാലം താണ്ടാൻ എനിക്കായി, ഇന്റർവ്യൂ കണ്ടിട്ട് പലർക്കും വിഷമമായി എന്ന് അറിഞ്ഞു..’ – ശരത് അപ്പാനി

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ ശരത് അപ്പാനി പങ്കുവച്ചിരുന്നു. തന്റെയൊരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് കൂടെ പഠിച്ച കൂട്ടുക്കാരും നാട്ടിലുള്ള ബന്ധുക്കളും ലൊക്കേഷനിൽ വന്നിരുന്നുവെന്നും അവർക്ക് ഒപ്പം ഫോട്ടോ എടുത്ത ശേഷം ഡ്രസ്സ് മാറാൻ കാരവാനിലേക്ക് പോയപ്പോൾ അവിടെ നിന്നയാൾ തന്നെ തടഞ്ഞുവെന്നും അപ്പാനി പറഞ്ഞത്.

ഇനി കാരവാനിൽ കയറാൻ പാടില്ലെന്നും അയാൾ പറഞ്ഞു. 25 ദിവസമായി താൻ കയറിയെ കാരവാനിൽ കയറേണ്ടന്ന് പറഞ്ഞപ്പോൾ വിഷമമായെന്നും ശംഖുമുഖത്തെ ഒരു ബാത്ത് റൂമിൽ നിന്നാണ് താൻ വസ്ത്രം മാറിയതെന്നും തന്നോട് കയറേണ്ടന്ന് പറഞ്ഞത് നാട്ടിൽ നിന്ന് വന്നവർ കണ്ടെന്നും അതും കൂടി കണ്ടപ്പോൾ ഇരട്ടി വിഷമമായെന്നും ആ അഭിമുഖത്തിൽ. ഈ സംഭവം ചില മാധ്യമങ്ങളിൽ അപ്പാനി ശരത് കാരവാൻ ഇല്ലെങ്കിൽ അഭിനയിക്കില്ല എന്ന രീതിയിൽ വാർത്ത വന്നത്. ഇതിന്റെ സത്യാവസ്ഥയാണ് ശരത് അഭിമുഖത്തിൽ പറഞ്ഞത്.

ഇത് കൂടാതെ കൊറോണ കാലത്ത് നേരിട്ട് മോശം അവസ്ഥയും അതിൽ പറഞ്ഞിരുന്നു. തന്റെ ആ അഭിമുഖം കണ്ടിട്ട് ഒരുപാട് പേർക്ക് വിഷമമായെന്നും ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് അപ്പാനി ശരത് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “ജീവിതത്തിൽ ദുഖങ്ങൾ മാത്രമല്ല സന്തോഷങ്ങളും ഉണ്ട്. കൊറോണ കാലത്തെ ബുദ്ധിമുട്ടുകൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം. നമ്മിൽ പലരും സാമ്പത്തികമായും മാനസികമായും തകർന്നു പോയിരുന്ന ചില ദിവസങ്ങൾ. ആ കാലത്ത് ഞാൻ കടന്നുപോയ അവസ്ഥയും ഒരിക്കലും മറക്കാൻ ആകുന്നതല്ല.

അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി മൂന്ന് മാസങ്ങൾക്ക് മുമ്പ് ഒരു ഇന്റർവ്യൂവിൽ മനസ്സ് പങ്കുവെക്കുണ്ടായി. അത് കണ്ട് നിങ്ങളിൽ പലർക്കും വിഷമമായി എന്നറിഞ്ഞു. കോവിഡിന് ശേഷമുള്ള മൂന്ന് വർഷങ്ങളിൽ എനിക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു. അത് പ്രേക്ഷകർ ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി. വരാനിരിക്കുന്ന അന്യഭാഷാ ചിത്രങ്ങൾ അടക്കം വരുന്ന വർഷങ്ങൾ ഏറെ പ്രതീക്ഷ ഏറിയതാണ്. ഇപ്പോൾ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു..”, അപ്പാനി കുറിച്ചു.