‘സുഹൃത്തിന് ഒപ്പം മാലിദ്വീപിൽ ആഘോഷിച്ച് റിമ കല്ലിങ്കൽ, ഹോട്ടീസ് എന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഏഷ്യാനെറ്റിലെ തകധിമി എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് സിനിമയിൽ അഭിനയത്രിയായി മാറിയ ഒരാളാണ് നടി റിമ കല്ലിങ്കൽ. തകധിമിയിൽ സെമി ഫൈനലിസ്റ്റായ റിമ പിന്നീട് ബാംഗ്ലൂരിലേക്ക് പോവുകയും അവിടെ മോഡലിംഗിൽ ശ്രദ്ധകൊടുക്കുകയും ചെയ്തു. മിസ് കേരള മത്സരത്തിൽ പങ്കെടുത്ത റിമയ്ക്ക് രണ്ടാം സ്ഥാനം നേടാനും സാധിച്ചിരുന്നു. മാഗസിൻ കവർ ഫോട്ടോ ഗേളായി റിമ തിളങ്ങി.

അതുവഴിയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ആദ്യമായി അവസരം ലഭിച്ച ലാൽ ജോസ് ചിത്രം ഡ്രോപ്പ് ചെയ്തതെങ്കിലും ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ അരങ്ങേറാൻ റിമയ്ക്ക് അവസരം ലഭിച്ചു. പിന്നീട് മലയാളത്തിൽ മികച്ചയൊരു അഭിനയത്രിയായി റിമ മാറുകയും ചെയ്തു. 22 ഫെമയിൽ കോട്ടയം എന്ന സിനിമയിൽ ടെസ്സ എന്ന കഥാപാത്രം മാത്രം മതി റിമയിലെ അഭിനേതാവിനെ പ്രേക്ഷകർ അംഗീകരിക്കാൻ.

ഇന്ന് മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചുമൊക്കെ തുറന്ന് പറയുന്ന കരുത്തുറ്റ നടിമാരിൽ ഒരാളാണ്. ഡബ്ല്യൂ.സി.സി എന്ന സംഘടനയുടെ തുടക്കക്കാരിൽ ഒരാളുകൂടിയാണ് റിമ. സംവിധായകൻ ആഷിഖ് അബുവുമായുള്ള വിവാഹ ശേഷവും റിമ സിനിമയിൽ വളരെ സജീവമായി തുടരുന്നുണ്ട്. ഈ വർഷം പുറത്തിറങ്ങിയ നീലവെളിച്ചമാണ്‌ റിമയുടെ അവസാനം റിലീസായത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് റിമ സുഹൃത്തിന് ഒപ്പം മാലിദ്വീപിലേക്ക് പോയത്. അവിടെ നിന്നുള്ള ഹോട്ട് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ റിമയ്ക്ക് ഒപ്പം കടലിൽ കയാക്കിങ് നടത്തുന്ന ഒരു വീഡിയോ സുഹൃത്തും ഫാഷൻ ഡിസൈനറുമായ ദിയ ജോൺ പങ്കുവച്ചിരിക്കുകയാണ്. ഹോട്ടീസ് എന്നാണ് റിമയുടെ ആരാധകരിൽ ചിലർ കമന്റ് ഇട്ടിരിക്കുന്നത്. വീഡിയോ വളരെ പെട്ടന്ന് തന്നെ വൈറലാവുകയും ചെയ്തു.