‘ഭാവി വരനൊപ്പം ലണ്ടനിൽ ചുറ്റിക്കറങ്ങി നടി മീര നന്ദൻ, ക്രിസ്തുമസ് വെക്കേഷനിൽ താരം..’ – ഫോട്ടോസ് വൈറൽ

സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന് അതെ ഷോയിൽ അവതാരകയായി മാറുകയും പിന്നീട് സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്ത ഒരാളാണ് നടി മീര നന്ദൻ. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള പുതുമുഖ നായികനടിമാരിൽ ഒരാളുകൂടിയാണ് മീര. ലച്ചി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചിരുന്നത്.

മുല്ല എന്ന സിനിമയിലെ ആദ്യ കഥാപാത്രം തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ സിനിമകളിൽ നിന്ന് കൂടുതൽ അവസരങ്ങൾ മീരയ്ക്ക് ലഭിച്ചു. ഗായികയായി തിളങ്ങാൻ ആഗ്രഹിച്ച മീരയുടെ കരിയർ തുടക്കത്തിൽ തന്നെ അഭിനയത്തിലേക്ക് പോവുകയും ചെയ്തു. 2008 മുതൽ 2017 വരെ മീര സിനിമയിൽ വളരെ സജീവമായി അഭിനയിക്കുകയും ചെയ്തു. ഇതിനിടയിൽ മീര ദുബായിലേക്ക് പോയിരുന്നു.

അവിടെ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര നന്ദൻ, മുഴുവൻ സമയം അതിലേക്ക് മാറുകയും ചെയ്തു. ഇപ്പോൾ അജ്മാനിൽ ഗോൾഡ് എഫ്എമ്മിൽ ആർജെയാണ് താരം. ഈ കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു മീരയുടെ വിവാഹ നിശ്ചയം. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവുമായിട്ടാണ് മീര വിവാഹിതയാകുന്നത്. അടുത്ത വർഷം വിവാഹം ഉണ്ടായിരിക്കുമെന്നാണ് മീര വെളിപ്പെടുത്തിയത്.

അതേസമയം മീരയും ഭാവിവരനുമായ ശ്രീജുവും കൂടി ലണ്ടനിൽ ക്രിസ്തുമസ് വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. എന്റെ ബെസ്റ്റ് ക്രിസ്തുമസ് എന്നാണ് മീര ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്. ലണ്ടനിലെ പലസ്ഥലങ്ങളിലും ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തു. അടുത്തിടെ ശ്രീജുവിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചപ്പോൾ വലിയ രീതിയിൽ ബോഡി ഷെമിങ് കമന്റുകൾ വന്നിരുന്നു.