‘ഇണക്കം, പിണക്കം, ചിരി, റിപീറ്റ്‌! 19 വർഷത്തെ കൂട്ടുകെട്ട്..’ – വിവാഹ വാർഷിക ദിനത്തിൽ നടൻ കലാഭവൻ ഷാജോൺ

കൊച്ചിൻ കലാഭവനിൽ മിമിക്രി താരമായി ആരംഭിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് നടൻ കലാഭവൻ ഷാജോൺ. 1999-ൽ പുറത്തിറങ്ങിയ മൈ ഡിയർ കരടി എന്ന സിനിമയിലൂടെയാണ് ഷാജോൺ അഭിനയ രംഗത്തേക്ക് എത്തുന്നത്. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിലാണ് ഷാജോൺ അഭിനയിച്ചത്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലൂടെയും ഷാജോൺ സജീവമായി തന്നെ നിന്നു.

ചെറുതാണെങ്കിലും കൂടിയും പതിയെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കലാഭവൻ ഷാജോണിന് കഴിഞ്ഞു. 2012-ൽ പുറത്തിറങ്ങിയ മൈ ബോസ് എന്ന സിനിമ ഷാജോണിന് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ദിലീപിന് ഒപ്പം ഒരു മുഴുനീള കോമഡി റോളിൽ ഷാജോൺ തിളങ്ങിയത്. തൊട്ടടുത്ത വർഷം മൈ ബോസിന്റെ സംവിധായകനും മോഹൻലാലും ഒന്നിച്ച ദൃശ്യത്തിൽ വില്ലൻ വേഷത്തിൽ അഭിനയിക്കാൻ ഷാജോണിന് അവസരം ലഭിച്ചു.

ദൃശ്യത്തിലെ സഹദേവൻ എന്ന കഥാപാത്രമാണ് ഷാജോണ് പിന്നീട് കോമഡി റോളുകൾ മാത്രമല്ല, സീരീസ് വേഷങ്ങളിലും തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചത്. 2004-ലാണ് ഷാജോൺ വിവാഹിതനാകുന്നത്. ഡിനി എന്നാണ് ഭാര്യയുടെ പേര്. രണ്ട് മക്കളും താരത്തിനുണ്ട്. ഹന്ന, യോഹാൻ എന്നിങ്ങനെയാണ് ഷാജോന്റെ മക്കളുടെ പേര്. ഡിനിയുമായി വിവാഹിതനായിട്ട് പത്തൊൻപത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.

ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ ഷാജോൺ പങ്കുവച്ച പഴയ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. “ഇണക്കം.. പിണക്കം.. ചിരി.. റിപീറ്റ്‌.. ഒരുമിച്ചുള്ള പത്തൊൻപത് വർഷങ്ങൾ.. ഈ പുഞ്ചിരി ഞങ്ങൾക്ക് നൽകിയതിന് ദൈവത്തിന് നന്ദി..”, ഇതായിരുന്നു ഷാജോൺ പങ്കുവച്ച പോസ്റ്റ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് കമന്റ് ഇട്ടത്.