‘നിങ്ങളുടെ അമ്മ ചങ്കുപൊട്ടി കരയുമ്പോളും കാണണം ഈ പക്ഷം ചേരൽ..’ – കുറിപ്പുമായി അഭിരാമി സുരേഷ്

സമൂഹ മാധ്യമങ്ങളിൽ നടൻ ബാല ആദ്യ ഭാര്യ അമൃതയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവനയെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ബാല നടത്തിയ വിമർശനങ്ങൾക്ക് എതിരെ ഇതുവരെ അമൃത ഒരു വാക്ക് പോലും പ്രതികരിച്ചിട്ടില്ല. പക്ഷേ അമൃതയുടെ അനിയത്തി അഭിരാമി സുരേഷ് ബാലയ്ക്കും അതുപോലെ വ്യാജവാർത്തകൾ കൊടുത്ത ആളുകൾക്ക് എതിരെയും രംഗത്ത് വന്നിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ അഭിരാമിയുടെ ഏറ്റവും പുതിയ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി മാറുന്നത്. “കള്ള കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകൽ മാന്യതയുടെയും ഈ ലോകത്തിനോട് പോരാടാൻ എളുപ്പമല്ല കൂട്ടരേ.. പക്ഷേ ചങ്കുപിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോളും കാണണം, ഈ പക്ഷം ചേരലോക്കെ.. പല നാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും.. സത്യം സ്വർണ പത്രമിട്ടു മൂടിയാലും പുറത്തു വരും!

കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രമാണ്. പക്ഷെ, അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം! അല്ലെങ്കിൽ നാളെ വേദനിക്കും.. ആമേൻ..”, അഭിരാമി സുരേഷ് കുറിച്ചു. ‘പേർസണൽ കാര്യങ്ങൾ ഒന്നും ഫേസ്ബുക്കിൽ പറയേണ്ട കാര്യം ഇല്ല.. അതാണ് ഇത്രേം വഷളാവുന്നത്..’ എന്ന് ഒരാൾ പോസ്റ്റിന് താഴെ മറുപടി ഇട്ടു. ഒരാൾ മാത്രം പറഞ്ഞ വേട്ടയാടപ്പെട്ടാൽ ചേട്ടൻ വെറുതെ ഇരിക്കുമോ എന്നായിരുന്നു അഭിരാമി തിരിച്ചു ചോദിച്ചത്.

‘എല്ലാ പ്രശ്നവും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തിട്ട് പരിഹാരം കിട്ടുന്നുണ്ടോ..’ എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. ഇത് ഒരു ഡിഫെൻസ് മെക്കാനിസം ആണെന്നും വെറുതെ ഇരുന്ന് സംസാരിച്ചവൾ അല്ല താനെന്നും അയാൾക്ക് അഭിരാമി മറുപടി നൽകി. ബാല പറഞ്ഞത് കള്ളവാണെങ്കിൽ നിങ്ങൾക്ക് നിയമനടപടി സ്വീകരിക്കാമല്ലോ എന്നായിരുന്നു നിരവധി പേർ കമന്റിൽ പ്രതികരിച്ചത്. ഇതോടൊപ്പം അഭിരാമിയെ പിന്തുണച്ചും കമന്റുകൾ വന്നിട്ടുണ്ട്.