‘വിരലുകൾ നിശ്ചലമാവുന്ന നിമിഷം!! ബിഗ് ബോസ് താരം ശാലിനി നായർ വിവാഹിതയായി..’ – സന്തോഷം പങ്കുവച്ച് താരം

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അവതാരകയായ ശാലിനി നായർ. സീസണിൽ രണ്ടാമത്തെ ആഴ്ചയിൽ തന്നെ പുറത്താക്കപ്പെട്ട ഒരാളാണ് ശാലിനി എങ്കിലും പ്രേക്ഷക ശ്രദ്ധനേടിയെടുത്തിരുന്നു. ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ശേഷമാണ് ശാലിനി മടങ്ങിയത്. സമൂഹ മാധ്യമങ്ങളിലും ശാലിനി അതിൻസ് ശേഷം വളരെ സജീവമായി നിൽക്കുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശാലിനി. താൻ വിവാഹിതയായ സന്തോഷമാണ് ശാലിനി അറിയിച്ചത്. ദിലീപ് എന്നാണ് വരന്റെ പേര്. വിവാഹ ചിത്രത്തോടൊപ്പം ശാലിനി മനോഹരമായ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. “എന്ത് എഴുതണം എന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം! വിറക്കുന്ന കൈകളോടെ നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുകയാണ്.

സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യ ചിഹ്നമായവൾക്ക്, അവളെ മാത്രം പ്രതീക്ഷ അർപ്പിച്ച് ജീവിക്കുന്ന കുഞ്ഞിന് തങ്ങളായി ഇന്നോളം കൂടെ ഉണ്ടായ കുടുംബത്തിന് മുന്നോട്ടുള്ള ജീവിതത്തിൽ കരുതലായി, കരുത്തായി ഒരാൾ കൂട്ടുവരികയാണ്. ദിലീപേട്ടൻ! ഞാൻ വിവാഹിതയായിരിക്കുന്നു.. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുക ആണ്. സ്നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..”, ശാലിനി കുറിച്ചു.

ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിന്റെ ഫോട്ടോ ശാലിനി ഇതോടൊപ്പം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ശാലിനിയുടെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹബന്ധത്തിൽ ശാലിനിക്ക് ഒരു കുഞ്ഞുണ്ട്. ദിലീപുമായി ഏറെ നാളത്തെ പരിചയമുണ്ട്. ഒരു ബിസിനെസുകാരൻ കൂടിയാണെന്ന് റിപ്പോർട്ടുകളുമുണ്. ബിഗ് ബോസിൽ വരുന്നതിന് മുമ്പ് ചില ടെലിവിഷൻ ഷോകളും സ്റ്റേജ് പ്രോഗ്രാമുകളിലും അവതാരകയായി ശാലിനി തിളങ്ങിയിട്ടുണ്ട്.