‘പുഷ്‌പ കിരീടം ചൂടി തെന്നിന്ത്യൻ സുന്ദരി രശ്‌മിക മന്ദാന, ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

‘പുഷ്‌പ കിരീടം ചൂടി തെന്നിന്ത്യൻ സുന്ദരി രശ്‌മിക മന്ദാന, ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

കന്നഡ ചിത്രമായ ‘കിറിക് പാർട്ടിയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി രശ്‌മിക മന്ദാന. പിന്നീട് തെലുങ്കിലും തമിഴിലും ഒക്കെ അഭിനയിച്ച രശ്‌മികയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു. ആരാധകർക്ക് ഇടയിൽ ക്യൂട്ടിനെസ്സ് ക്വീൻ എന്നറിയപ്പെടുന്ന താരമാണ് രശ്‌മിക. കുട്ടിത്തം നിറഞ്ഞതും ക്യൂട്ട് ആയിട്ടുള്ള ഭാവങ്ങൾ നിറഞ്ഞതുമായ ധാരാളം ഫോട്ടോസ് രശ്‌മിക പങ്കുവച്ചിട്ടുണ്ട്.

അതുകൊണ്ടാണ് ആ വിളിപ്പേരിൽ താരം ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്. താരം എന്ത് ചെയ്താലും അതിലൊരു ക്യൂട്ടിനെസ്സ് ഉണ്ടെന്നാണ് ആരാധകരുടെ ഭാഷ. വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം ഗീതാഗോവിന്ദം, ഡിയർ കോംബ്രഡ്‌ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചതോടെ മലയാളികൾക്കും താരം കൂടുതൽ സുപരിചിതയായി മാറുകയുണ്ടായി.

വിജയ്‌യുടെ സിനിമകൾ പലതും മലയാളത്തിലേക്ക് ഡബ് ചെയ്ത ഇറങ്ങാറുണ്ട്. യൂത്ത് ആരാധകർ കേരളത്തിൽ ഒരുപാട് ഉള്ള ഒരാളുംകൂടിയാണ് വിജയ് ദേവരകൊണ്ട. രശ്‌മിക അവസാനം അഭിനയിച്ചതിൽ തമിഴ് സിനിമയായ സുൽത്താനിലാണ്. രശ്‌മികയുടെ ആദ്യത്തെ തമിഴ് ചിത്രമായിരുന്നു ഇത്. അല്ലു അർജുന്റെ നായികയായി പുഷ്പയിൽ അഭിനയിക്കുകയാണ് ഇപ്പോൾ രശ്‌മിക.

മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ സിനിമയിൽ ഒരു പ്രധാന റോൾ ചെയ്യുന്നുണ്ട്. രശ്‌മിക പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പുഷ്‌പങ്ങൾ കൊണ്ട് തലയിൽ ഒരു കിരീടം ചൂടിയിരിക്കുകയാണ് രശ്‌മിക. ഇതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റസ് ഇട്ടിരിക്കുന്നത്.

‘ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾ തിരഞ്ഞെടുക്കുക.. പ്രതേകം ശ്രദ്ധിക്കുക.. ഷൂട്ടിങ്ങിന് ഇടയിൽ പ്രതേകിച്ച് പണി ഒന്നുമില്ലാത്തപ്പോൾ ഇതൊക്കെയാണ് ഞാൻ ചെയ്യാറുള്ളത്..’, രശ്‌മിക ഫോട്ടോസിനൊപ്പം കുറിച്ചു. 33 ലക്ഷം ലൈക്കുകളാണ് രശ്‌മികയുടെ ഈ ഫോട്ടോസിന് മാത്രം ലഭിച്ചിട്ടുള്ളത് എന്ന് മാത്രം നോക്കിയാൽ മതി താരത്തിന്റെ ആരാധകരുടെ എണ്ണം മനസ്സിലാക്കാൻ.

CATEGORIES
TAGS