‘ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്ന സംഘടനയാണ് അമ്മ.. ആരും അറിയുന്നില്ല..’ – മോഹൻലാൽ

‘ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്ന സംഘടനയാണ് അമ്മ.. ആരും അറിയുന്നില്ല..’ – മോഹൻലാൽ

താരസംഘടനയായ അമ്മയുടെ ഓണാഘോഷത്തോടെ അനുബന്ധിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി അമ്മ സംഘടന സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോണുകളുകൾ വിതരണം ചെയ്യുകയുമുണ്ടായി.

ഈ അവസരത്തിൽ സംസാരിക്കുന്ന ഇടയിലാണ് മോഹൻലാൽ അമ്മ സംഘടന ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്നുണ്ടെന്നും അത് ആരും അറിയുന്നില്ലായെന്നും പറഞ്ഞത്. മോഹൻലാലിൻറെ വാക്കുകൾ, ‘ഹൈബി പറഞ്ഞപോലെ ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്ന ഒരു അസോസിയേഷനാണ് അമ്മ. വളരെ കുറച്ച് ആളുകളെ ഉള്ളൂ.. ഒരുപക്ഷേ ഇന്ത്യയിൽ ആർട്ടിസ്റ്റുകളുടെ അസ്സോസിയേഷനുകളിൽ ഏറ്റവും ശക്തമായ ഒന്നാണ് നമ്മുടെ അസോസിയേഷൻ.

നമ്മൾ തുടങ്ങിയ കാലം മുതൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നു. പക്ഷേ പലരും ഇത് അറിയുന്നില്ല എന്നത് ഒരു സത്യമാണ്. നമ്മൾ അങ്ങനെ അറിയിക്കാൻ വേണ്ടി ചെയ്യാത്തതുകൊണ്ടാണ്. ഒരുപാട് കാര്യങ്ങളുണ്ട്. മെമ്പറുടെ പ്രശ്നങ്ങൾ അതിപ്പോൾ ഫാമിലി പ്രോബ്ലം ആണെങ്കിൽ കൂടി നമ്മൾ വേണ്ടത് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വിഷമഘട്ടങ്ങൾ എല്ലാം മാറി സിനിമ വീണ്ടും വളരെ ശക്തമായി തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഈ അവസ്ഥയിൽ മറ്റുള്ളവരെ സഹായിക്കുക എന്നത് വലിയ ഒരു കടമയാണ്. ധർമ്മമാണ്. അത് മനസ്സിലാക്കി നമ്മുക്ക് പറ്റുന്ന രീതിയിൽ ഈ രണ്ട് വർഷമായി ഒരുപാട് പേർക്ക് പ്രോബ്ലെമുണ്ട്. അതിൽ നിന്നുകൊണ്ട് തന്നെ നമ്മൾ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഈ സംഘടനയുടെ പ്രതേകത. ഈ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഞാൻ നന്ദി പറയുന്നു..’, മോഹൻലാൽ പറഞ്ഞു. പിന്നീട് കുട്ടികളുടെ മാതാപിതാക്കൾക്ക് മൊബൈൽ ഫോണുകൾ മോഹൻലാൽ കൈമാറി.

പിന്നീട് അമ്മയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളായ കവിയൂർ പൊന്നമ്മയ്‍ക്ക് മോഹൻലാൽ ഓണകിറ്റ് നൽകുകയും ചെയ്തു. അമ്മയിലെ എല്ലാ അംഗങ്ങൾക്കും ഓണക്കിറ്റ് നൽകുന്നുണ്ട്. ഇത് കൂടാതെ യുവതലമുറയിലെ നായികനടിയായ നമിത പ്രമോദ് കവിയൂർ പൊന്നമ്മയ്‍ക്ക് ഓണക്കോടിയും നൽകിയാണ് ചടങ്ങ് അവസാനിപ്പിച്ചത്. ബാബുരാജ്. ടോവിനോ തോമസ്, ഇടവേള ബാബു, ആസിഫ് അലി, രചന നാരായണൻകുട്ടി, എം.പി ഹൈബി ഈഡൻ, മനോജ് കെ ജയൻ, ടിനി ടോം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

CATEGORIES
TAGS