‘ഇതുപോലെ ഒരു ഭർത്താവിനെ ലോകത്ത് ഒരാൾക്കും കിട്ടരുത്, പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്..’ – വീഡിയോ കാണാം
ബോളിവുഡ് സിനിമ മേഖല എന്നും വിവാദങ്ങൾക്ക് പേര് കേട്ട ഒന്നാണ്. ബോളിവുഡിലെ ഒരു വിവാദ നടിയെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് നടിയും നർത്തകിയുമായ രാഖി സാവന്ത്. നിരവധി സിനിമകളിൽ അഭിനയിക്കുകയും ഐറ്റം ഡാൻസുകൾ ചെയ്യുകയും ടെലിവിഷൻ മേഖലയിൽ സജീവമായി നിൽക്കുകയും ചെയ്ത ഒരാളാണ് രാഖി സാവന്ത്. ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്നു രാഖി.
2019-ൽ എൻ.ആർ.ഐ ക്കാരനായ റിതേഷുമായി വിവാഹിതയായ രാഖി ഈ വർഷം ആദ്യം വേർപിരിയുകയും ചെയ്തിരുന്നു. അതെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ചയായ വിഷയവുമായിരുന്നു. ഇപ്പോഴിതാ തന്റെ മുൻ ഭർത്താവായ റിതേഷിന് എതിരെ പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ രാഖിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ച വിഷയമായിരിക്കുന്നത്.
പരാതി നൽകിയ ശേഷം പുറത്തിറങ്ങിയ രാഖി പൊട്ടിക്കരയുന്ന വീഡിയോയാണ് വൈറലാവുന്നത്. തന്റെ ജീവിതം തകർത്ത ആളാണ് റിതേഷെന്നും ഈ മൂന്ന് വർഷം എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്ക് മാത്രമേ അറിയൂ എന്നും രാഖി പറയുന്നു. താൻ പൊലീസ് സ്റ്റേഷനിൽ വന്നത് അദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ പറ്റാതെയാണ്. തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ അദ്ദേഹം ഹാക്ക് ചെയ്തു.
View this post on Instagram
തന്റെ എല്ലാ അക്കൗണ്ടുകളുടെയും അദ്ദേഹത്തിന്റെ നമ്പർ കൊടുത്തെന്നും തങ്ങൾ ഒരുമിച്ച് ആയിരുന്നപ്പോൾ റിതേഷ് ആണ് തന്റെ അക്കൗണ്ടുകൾ നോക്കിയതെന്നും പിരിഞ്ഞപ്പോൾ പാസ് വേർഡ് മാറ്റിയില്ലെന്നും അദ്ദേഹം പ്രതികാരം ചെയ്യുവാണെന്നും രാഖി പറഞ്ഞു. തന്റെ സർവനാശം കാണുമെന്ന് പറഞ്ഞെന്നും ഇൻസ്റ്റാഗ്രാം വഴി താൻ സമ്പാദിക്കുന്നതുകൊണ്ട് അത് ഹാക്ക് ചെയ്തതെന്നും രാഖി ആരോപിച്ചു.
View this post on Instagram
തന്റെ ഫോൺ കോളുകളോ, മെസ്സേജിനോ അദ്ദേഹം മറുപടി നൽകുന്നില്ല. അദ്ദേഹം തന്റെ അകൗണ്ടിലൂടെ ചാനലിന് എതിരെ മോശം എഴുതി ഇടുന്നെന്നും തന്നെ ആ ചാനലിൽ നിന്ന് ബാൻ ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതിനും ഇതുപോലെയൊരു ഭർത്താവിനെ വേറെയാർക്കും കിട്ടരുതെന്നും രാഖി പ്രതികരിച്ചു. രാഖിയുടെ പുതിയ കാമുകനായ ആദിലും അവർക്കൊപ്പം ഉണ്ടായിരുന്നു.