‘എസ്കലേറ്ററിൽ കയറി ഷോ കാണിച്ച നടി സോന നായർക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ..’ – വീഡിയോ വൈറൽ

നിരവധി മലയാള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി സോന നായർ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന സോന കഴിഞ്ഞ 25 വർഷത്തോളമായി സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരാളാണ്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ മേഖലയിലും അന്യഭാഷയിലും അഭിനയിച്ചിട്ടുളള ഒരാളാണ് സോന നായർ.

മോഹൻലാൽ നായകനായ നരൻ എന്ന സിനിമയിലെ കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രമാണ് സോനയെ കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത്. ഹാസ്യ റോളുകളും ചെയ്ത പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള താരം ഫൈനൽസ് എന്ന മലയാള സിനിമയിലാണ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ഇപ്പോൾ തമിഴ് സീരിയലുകളിലാണ് കൂടുതലായി താരം അഭിനയിക്കുന്നത്.

തമിഴിൽ സ്റ്റാർ വിജയിൽ സംപ്രേക്ഷണം ചെയ്തിരുന്ന വേലൈകാരൻ എന്ന സീരിയലിലെ സഹതാരമായ ദിവ്യ കൃഷ്ണനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായിരുന്നു. എന്നാൽ ഈ കഴിഞ്ഞ ദിവസം ഒരു മാളിൽ സോന നായർ ദിവ്യയ്ക്ക് ഒപ്പം പോയപ്പോൾ സംഭവിച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

മാളിലെ എസ്കലേറ്ററിൽ നിന്ന് വരുന്നതിന് പകരം അതിൽ ഇരുന്ന് വരുമ്പോൾ എഴുനേൽക്കാൻ പറ്റാതെ താഴെ എത്തുമ്പോൾ വീണു പോകുന്ന സോനയെ വീഡിയോയിൽ കാണാൻ സാധിക്കും. വീണ സോനയെ പിറകിൽ നിന്ന് വന്നയാളാണ് പിടിച്ചെഴുനേൽപ്പിച്ചത്. എസ്കലേറ്ററിൽ ഷോ കാണിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് ചിലർ സോനയെ വിമർശിക്കുകയും ചെയ്തു. വൈറലാവാൻ വേറെ എന്തൊക്കെ വഴിയുണ്ടെന്നും ചിലർ വീഡിയോ പങ്കുവച്ചുകൊണ്ട് വിമർശിച്ചിട്ടുണ്ട്.