‘ഒരേയൊരു മോഹൻലാൽ!! കുടുംബത്തിന് ഒപ്പം മനോഹരമായ സായാഹ്നം..’ – ചിത്രങ്ങളുമായി രാധിക ശരത് കുമാർ

തെന്നിന്ത്യൻ സിനിമയിൽ എൺപതുകളിൽ താരറാണിയായി അടക്കിഭരിച്ചിരുന്ന നടിയാണ് രാധിക ശരത് കുമാർ. മലയാളത്തിലും കുറച്ച് സിനിമകളിൽ രാധിക അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന് ഒപ്പമുള്ള കൂടും തേടി എന്ന സിനിമ ഇന്നും മലയാളികൾ ഓർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പറവും മോഹൻലാലുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാധികയെ ഇപ്പോഴും കാണാൻ സാധിക്കും.

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് രാധിക മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം നിൽക്കുന്ന ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്. ഏറ്റവും കൗതുകകരമായ കാര്യം, മോഹൻലാലും സുചിത്രയും സിംഗപ്പൂരിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴാണ് രാധികയെയും സുഹൃത്തുക്കളെയും കാണുന്നതും അവർക്ക് ഒപ്പം അന്നത്തെ സായാഹ്നം ചിലവഴിച്ചതും. കഴിഞ്ഞ ആഴ്ചയാണ് മോഹൻലാൽ സിംഗപ്പൂരിൽ എത്തിയത്.

“ഒരേയൊരു മോഹൻലാൽ!! കുടുംബത്തിന് ഒപ്പം മനോഹരമായ സായാഹ്നം..”, രാധിക ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു. നടി ഖുശ്‌ബു ഉൾപ്പടെയുള്ളവർ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയിട്ടുമുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമാണ് രാധിക ഇപ്പോൾ സജീവമായി നിൽക്കുന്നത്. മോഹൻലാലിന് ഒപ്പം രാധിക അവസാനമായി മലയാളത്തിൽ അഭിനയിക്കുന്നത് 2019-ൽ ആണ്.

ഇട്ടിമാണി മൈഡ് ഇനി ചൈന എന്ന സിനിമയിലാണ് മോഹൻലാലും രാധികയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. തമിഴിൽ ഇറങ്ങിയ ഗോസ്റ്റിയാണ് രാധികയുടെ അവസാനമിറങ്ങിയ ചിത്രം. മോഹൻലാലാകട്ടെ ബിഗ് ബോസിന്റെ ഫിനാലെ ഷൂട്ടിങ്ങിന് ശേഷം നേരെ പോയത് സിങ്കപ്പൂരിലേക്ക് ആണ്. ഇത് കൂടാതെ ഹിന്ദിയിൽ വലിയ ബഡ്ജറ്റിൽ ഇറങ്ങുന്ന ചിത്രവും ചിത്രീകരണം ഉടനെ ആരംഭിക്കും.