‘ഡോൾഫിനുകൾക്ക് ഒപ്പം നീന്തിത്തുടിച്ച് നടി ലക്ഷ്മി റായ്, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം
മോഹൻലാൽ നായകനായ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് റായ് ലക്ഷ്മി. ലക്ഷ്മി റായ് എന്നാണ് മലയാളികൾക്ക് ഇടയിൽ താരത്തിനെ അറിയപ്പെടുന്നത്. ആദ്യ മലയാള സിനിമയിലെ ‘ഓ മാമാ മാമാ ചന്ദാമാമ..’ എന്ന ഗാനരംഗത്തിലെ പ്രകടനമാണ് താരത്തിനെ മലയാളികൾക്ക് ഇടയിൽ പ്രിയങ്കരിയാക്കിയത്.
ആദ്യ സിനിമയിൽ മോഹൻലാലിൻറെ നായികയായപ്പോൾ രണ്ടാമത്തെ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ് താരം അഭിനയിച്ചത്, അണ്ണൻ തമ്പി, പരുന്ത്, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടേം സ്വർഗമാണ്, ക്രിസ്ത്യൻ ബ്രതെഴ്സ്, ഒരു മരുഭൂമി കഥ, മായാമോഹിനി തുടങ്ങിയ സിനിമകളിൽ ലക്ഷ്മി റായ് നായികയായി മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ അവസാനമായി അഭിനയിച്ചത് മമ്മൂട്ടി ചിത്രമായ ‘ഒരു കുട്ടനാടൻ ബ്ലോഗിലാണ്. 2018-ലാണ് ആ സിനിമ റിലീസായത്. മലയാളത്തിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മോഹൻലാലിൻറെ മോൺസ്റ്ററിൽ ലക്ഷ്മി റായ് അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ലക്ഷ്മി റായ് സജീവമായി അഭിനയിക്കുന്നുണ്ട്.
ഗ്ലാമറസ് റോളുകളിൽ സിനിമയിൽ തന്നെ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു പൂളിൽ ഡോൾഫിനുകൾക്ക് ഒപ്പം നീന്തി കളിക്കുന്ന ചിത്രങ്ങൾ താരം തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ദുബായ് ഡോൾഫിനേറിയത്തിൽ വച്ചുള്ള ചിത്രങ്ങളാണ് ലക്ഷ്മി റായ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ക്യൂട്ടികൾക്ക് ഒപ്പം ചിലവിടാൻ അനുവദിച്ചതിന് അവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.