‘ബീച്ചിൽ കിടന്ന് സൂര്യാസ്തമയം ആസ്വദിച്ച് പ്രിയ വാര്യർ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ഇന്ത്യ ഒട്ടാകെ പേര് നേടിയ നടിയാണ് പ്രിയ വാര്യർ. അതും സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഒരു വൈറൽ താരമായി മാറിയ പ്രിയയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. തെന്നിന്ത്യയിൽ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞ പ്രിയ, ഹിന്ദിയിലും സിനിമകൾ ചെയ്യുന്നുണ്ട്. ബോളിവുഡിൽ കൂടി സിനിമ റിലീസ് ചെയ്തുകഴിഞ്ഞാൽ പ്രിയ വാര്യർ വലിയ താരപദവിയിലേക്ക് എത്തും.

വികെപി സംവിധാനം ചെയ്ത ലൈവ് എന്ന സിനിമ ഈ അടുത്തിടെയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രിയ അതിൽ വളരെ പ്രധാനപ്പെട്ട ഒരു റോൾ ചെയ്തിരുന്നു. സിനിമ പ്രേക്ഷകർ സ്വീകരിച്ചതിന് പിന്നാലെ പ്രിയ അത് ആഘോഷിക്കാൻ വേണ്ടി തന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര സ്ഥലങ്ങളിൽ ഒന്നായ മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളൂം പ്രിയ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

മാലിദ്വീപിലെ ബീച്ചിൽ കിടന്ന് സൂര്യാസ്തമയം കാണുന്ന പ്രിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. “റോസാപ്പൂക്കൾ ചുവന്നതാണ്.. വയലറ്റുകൾ നീലയാണ്.. ഞാൻ നിന്നെ ഹൃദയപൂർവ്വം.. അത് സത്യവുമാണ്..”, എന്ന ക്യാപ്ഷനോടെയാണ് പ്രിയ തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ബി ക്കിനിയിൽ ഇരിക്കുന്ന ഫോട്ടോസ് മുഴുവനായി ഇടൂ എന്നൊക്കെ ചില കടുത്ത ആരാധകർ പ്രിയയുടെ പോസ്റ്റിൽ കമന്റുകളും ഇട്ടിട്ടുണ്ട്.

മുമ്പും പ്രിയ മാലിദ്വീപിലേക്ക് യാത്ര പോവുകയും അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അത് നിമിഷ നേരം കൊണ്ട് ആരാധകർ വൈറലാക്കി മാറ്റാറുണ്ട്. ഹിന്ദിയിൽ താരത്തിന്റെ മൂന്ന് സിനിമകളാണ് ഇറങ്ങാനുളളത്. ഇത് കൂടാതെ മലയാളത്തിൽ കൊള്ളയെന്ന പേരിൽ ഒരു സിനിമ കൂടിയും പ്രിയയുടെ ഇറങ്ങാനുണ്ട്.