‘ജിമ്മിൽ കഠിനമായ വർക്ക്ഔട്ടുമായി നിഖില വിമൽ, ഭാവങ്ങൾ കണ്ട് ചിരിച്ച് ആരാധകർ..’ – വീഡിയോ വൈറൽ

ശാലോം ടിവിയിലെ സൈന്റ്റ് അൽഫോൻസ എന്ന ഡോക്യൂമെന്ററിയിൽ അഭിനയിച്ച് പിന്നീട് സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന സിനിമയിൽ ചെറിയ റോളിൽ അഭിനയിക്കുകയും ശേഷം ആറ് വർഷങ്ങൾക്ക് ഇപ്പുറം 2015-ൽ ലവ് 24.7 എന്ന ദിലീപ് ചിത്രത്തിലൂടെ നായികയായി അഭിനയിച്ച് കരിയർ തുടങ്ങിയ താരമാണ് നടി നിഖില വിമൽ. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ നിഖില അഭിനയിച്ചു.

ആദ്യ സിനിമയിൽ തന്നെ തിളങ്ങിയ നിഖിലയ്ക്ക് തമിഴ്, തെലുങ്ക് ഭാഷകളിൽ അവസരം ലഭിക്കുകയും പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ അരവിന്ദിന്റെ അതിഥികൾ എന്ന സിനിമയിലൂടെ തിരിച്ചുവരികയും ചെയ്തത്. ഞാൻ പ്രകാശൻ, മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ്, മധുരം, ബ്രോ ഡാഡി, ജോ ആൻഡ് ജോ, കൊത്ത് തുടങ്ങിയ സിനിമകളിൽ നിഖില അഭിനയിച്ചു.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ അയൽവാശി എന്ന സിനിമയാണ്‌ നിഖിലയുടെ അവസാനം പുറത്തിറങ്ങിയത്. ഇതിനിടയിൽ നിഖിലയുടെ ചില പ്രസ്താവനകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. അതിന്റെ പേരിൽ ഒരുകൂട്ടരിൽ നിന്ന് വിമർശനങ്ങളും നിഖില ഇപ്പോഴും കേൾക്കുന്നുണ്ട്. അതേസമയം നിഖിലയുടെ ഒരു വർക്ക് ഔട്ട് വീഡിയോയാണ് വൈറലാവുന്നത്.

വെയിറ്റ് ലിഫ്റ്റ് ചെയ്യുന്ന ഒരു വീഡിയോ ആണ് നിഖില പോസ്റ്റ് ചെയ്തത്. വെയിറ്റ് എടുത്ത ശേഷമുള്ള നിഖിലയുടെ രസകരമായ ഭാവങ്ങളും ആരാധകരെ ചിരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊരു എക്സ്പ്രെഷൻ പ്രതീക്ഷിച്ചില്ല എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം നിവിൻ പൊളി നായകനാകുന്ന താരം എന്ന സിനിമയാണ് അടുത്തതായി നിഖിലയുടെ മലയാളത്തിൽ ഇറങ്ങാനുള്ളത്.