‘മകളുടെ അരങ്ങേറ്റത്തിൽ തിളങ്ങി ജോമോൾ!! അന്നും ഇന്നും ഒരുമാറ്റവുമില്ലെന്ന് മലയാളികൾ..’ – വീഡിയോ കാണാം

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് നടി ജോമോൾ. 1998-ൽ സ്നേഹം എന്ന സിനിമയിൽ നായികയായി അഭിനയിച്ച ജോമോൾ, പിന്നീട് അതെ വർഷം തന്നെ എന്ന് സ്വന്തം ജാനകിക്കുട്ടി സിനിമയിലൂടെ സംസ്ഥാന അവാർഡിൽ മികച്ച നടിയായും ദേശീയ അവാർഡിൽ പ്രതേക പരാമർശനത്തിനും അർഹയായി.

2002-ൽ വിവാഹിതയായ ജോമോൾക്ക് രണ്ട് പെൺകുട്ടികളാണ് ഉളളത്. ആര്യ, ആർജ എന്നിങ്ങനെയാണ് ജോമോളുടെ മക്കളുടെ പേര്. ഇപ്പോഴിതാ ഇളയമകളായ ആർജയുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിന് എത്തിയപ്പോഴുള്ള ജോമോളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. അന്നും ഇന്നും ജോമോൾക്ക് ഒരു മാറ്റവുമില്ലെന്നാണ് ആരാധകരിൽ ഭൂരിഭാഗവും പറയുന്നത്.

കുടുംബസമേതമാണ് മകളുടെ അരങ്ങേറ്റം കാണാൻ ജോമോൾ എത്തിയത്. നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യ കൂടിയാണ് ജോമോളുടെ മകൾ ആർജ. നിരഞ്ജനയുടെ മറ്റ്‌ ശിഷ്യകളുടെയും അരങ്ങേറ്റവും അതെ വേദിയിൽ വച്ച് നടന്നിരുന്നു. മൂത്തമകൾ ആര്യയും അനിയത്തിയുടെ അരങ്ങേറ്റം കാണാൻ എത്തിയിരുന്നു. അമ്മയെ പോലെ ആർജയും സിനിമയിലേക്ക് വരുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

2003-ൽ തില്ലാന തില്ലാന എന്ന സിനിമയിൽ അഭിനയിച്ച ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുകയും ചെയ്തു. 2017-ൽ കെയർഫുൾ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും ജോമോൾ സിനിമയിൽ സജീവാംയി വീണ്ടും തുടർന്ന് അഭിനയിച്ചില്ല. വിവാഹിതയായ ശേഷം ഹിന്ദു മതം സ്വീകരിച്ച ജോമോൾ തന്റെ പേര് ഗൗരി എന്ന് മാറ്റിയിരുന്നു. ചന്ദ്രശേഖർ എന്നാണ് ഭർത്താവിന്റെ പേര്.


Posted

in

by