‘ജന്മദിനാശംസകൾ കണ്ണമ്മ! നീ എന്റെ നിധിയാണ്, സ്നേഹയ്ക്ക് പ്രസന്നയുടെ സർപ്രൈസ്..’ – ഫോട്ടോസ് വൈറൽ

കുഞ്ചാക്കോ ബോബന്റെ നായികയായി ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള സിനിമയിലൂടെ അരങ്ങേറിയ താരമാണ് നടി സ്നേഹ. മലയാളത്തിലാണ് തുടക്കമെങ്കിലും പിന്നീട് തമിഴിലും തെലുങ്കിലുമാണ് സ്നേഹ കൂടുതലായി അഭിനയിച്ചത്. തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി പ്രസന്ന മാറുകയും ചെയ്തു. വിജയ്, അജിത്, സൂര്യ എന്നിവരുടെ നായികയായി തുടക്കത്തിൽ തന്നെ സ്നേഹയ്ക്ക് തിളങ്ങാൻ സാധിച്ചു.

2006-ലാണ് സ്നേഹ പിന്നീട് മലയാളത്തിൽ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി തുറുപ്പ് ഗുലാൻ എന്ന സിനിമയിലൂടെ മടങ്ങിയെത്തിയ സ്നേഹ ശിക്കാർ എന്ന സിനിമയിൽ മോഹൻലാലിന്റേയും നായികയായി അഭിനയിച്ചിട്ടുണ്ട്. ദി ഗ്രേറ്റ് ഫാദർ, ഈ വർഷം ഇറങ്ങിയ ക്രിസ്റ്റഫർ എന്നീ മമ്മൂട്ടി ചിത്രങ്ങളിലാണ് സ്നേഹ മലയാളത്തിൽ അവസാനം അഭിനയിച്ചത്. ഷോട്ട് ബൂട്ട് ത്രീയാണ് അവസാന റിലീസ്.

2011-ലാണ് സ്നേഹയും തമിഴ് നടനുമായ പ്രസന്നയും തമ്മിൽ വിവാഹതിരാകാൻ പോകുന്നുവെന്ന് പ്രസന്ന പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ച് 2009-ൽ ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. 2012-ൽ സ്നേഹയും പ്രസന്നയും തമ്മിൽ വിവാഹിതരായി. ഒരു മകളും മകനും താരദമ്പതികൾക്കുണ്ട്. ചെന്നൈയിലാണ് താരകുടുംബം താമസിക്കുന്നത്. ഈ കഴിഞ്ഞ ദിവസമായിരുന്നു സ്നേഹയുടെ നാല്പത്തിരണ്ടാം ജന്മദിനം.

ജന്മദിനത്തിൽ സ്നേഹയ്ക്ക് ആശംസകൾ നേർന്നുള്ള പ്രസന്നയുടെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “ജന്മദിനാശംസകൾ കണ്ണമ്മ.. നീ എന്റെ നിധിയാണ്! നിനക്ക് ഒപ്പം മനോഹരമായ ചിത്രങ്ങളും കൂടുതൽ മനോഹരമായ ഓർമ്മകളും ശേഖരിക്കുന്നത് തുടരും..”, പ്രസന്ന സ്നേഹയ്ക്ക് ഒപ്പമുള്ള മനോഹരമായ ചിത്രങ്ങൾ കോർത്തിണക്കി ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ലവ് യു ദാദ എന്ന് സ്നേഹ മറുപടിയും നൽകി.