‘അമ്പലചുംബികളായ രണ്ട് യുവമിഥുനങ്ങൾ!! ഭാവിവരൻ രാഹുലിന് ഒപ്പം നടി ശ്രീവിദ്യ മുല്ലച്ചേരി..’ – ഫോട്ടോസ് വൈറൽ

ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെ അരങ്ങേറി പിന്നീട് ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധനേടിയെടുക്കുന്നത്. അതിൽ അനു സിത്താരയുടെ അനിയത്തിയുടെ റോളിലാണ് ശ്രീവിദ്യ അഭിനയിച്ചത്. പിന്നീട് ഒരു പഴയ ബോം ബുകഥ എന്ന സിനിമയിലും അഭിനയിച്ചു.

മാഫി ഡോണ എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ആദ്യമായി നായികയായി അഭിനയിക്കുന്നത്. നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ മലയാള സിനിമകളിലും ശ്രീവിദ്യ ഭാഗമായിട്ടുണ്ട്. ഫ്ലാവേഴ്സ് ചാനലിൽ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമാണ് ശ്രീവിദ്യയെ ഇത്രയും പ്രശസ്തയാക്കി മാറ്റിയത്. മൂന്ന് വർഷത്തിൽ അധികമായി ശ്രീവിദ്യ സ്റ്റാർ മാജിക്കിൽ സജീവമായി പങ്കെടുക്കുന്ന ഒരാളാണ്.

അതിൽ ബിനു അടിമാലിയായിട്ടുള്ള ശ്രീവിദ്യയുടെ കോംബോയും പരസ്പരമുള്ള കളിയാക്കലുകളും കൗണ്ടർ അടികളും പ്രേക്ഷകർക്ക് ഇഷ്ടമാണ്. ജീം ബൂം ബാ എന്ന ചിത്രത്തിന്റെ സംവിധായകനായ രാഹുൽ രാമചന്ദ്രനുമായി വിവാഹ നിശ്ചയം ഈ വർഷം ആദ്യം കഴിഞ്ഞിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് അതിന് മുമ്പ് തന്നെ പുറത്തുവന്നതാണ്. രാഹുൽ അടുത്ത ചെയ്യുന്ന ചിത്രം സുരേഷ് ഗോപിയാണ് നായകൻ.

ഭാവി വധുവായ ശ്രീവിദ്യയ്ക്ക് ഒപ്പമുള്ള തന്റെ ചിത്രം രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. “അമ്പലചുംബികളായ രണ്ട് യുവമിഥുനങ്ങൾ..” എന്ന ക്യാപ്ഷനോടെയാണ് ശ്രീവിദ്യ ഫോട്ടോസ് പങ്കുവച്ചത്. ആരും ക്യാപ്ഷൻ കണ്ട് ഞെട്ടണ്ട.. കുറെ കാലത്തിന് ശേഷം അമ്പലത്തിൽ പോയി.. അതിനാണെന്ന് ശ്രീവിദ്യ പോസ്റ്റിന് താഴെ മറുപടിയായി കമന്റും ഇട്ടിട്ടുണ്ട്. ക്യൂട്ട് ജോഡികൾ എന്ന് ആരാധകരും പറയുന്നു.