‘എപ്പോഴും ലിയോ ലിയോയെന്ന് ചോദിക്കാതെ, എന്റെ കുടുംബത്തിൽ നിന്ന് പടം വരുന്നുണ്ട്..’ – പ്രതികരിച്ച് ബാല

തമിഴ് സിനിമ പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ ലോകം ഏറെ കാത്തിരിക്കുന്ന ഒരു സിനിമയാണ് വിജയ് നായകനായി എത്തുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഒക്ടോബർ 19-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. തമിഴ് നാട്ടിൽ വിജയ് ആരാധകരുടെ ഫാൻസ്‌ ഷോകൾ അല്ലാത്ത ഷോകളുടെയും ബുക്കിംഗ് ആരംഭിച്ചു. കേരളത്തിൽ ബുക്കിംഗ് അടുത്ത ദിവസം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ വരുന്ന ചിത്രമാണോ ഇതെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. സിനിമ താരങ്ങൾ ഉൾപ്പടെയുള്ളവർ സിനിമയ്ക്ക് വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം നടൻ ബാല പുതിയ ഒരു കാർ വാങ്ങിയിരുന്നു. കാർ വാങ്ങിയ ബ്ളായുടെ അടുത്തേക്ക് ചില ഓൺലൈൻ മാധ്യമങ്ങളും എത്തിയിരുന്നു.

ബാലയോട് സംസാരിക്കുന്നതിനിടയിൽ ലിയോ സിനിമയെ കുറിച്ച് ചോദിച്ചിരുന്നു. ലിയോ പറ്റി രണ്ട് മൂന്ന് ചോദ്യങ്ങൾ ബാല മറുപടി നൽകുകയും ചെയ്തിരുന്നു. വീണ്ടും ചോദിച്ചപ്പോൾ ഉണ്ടായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. “ഇവളോ നേരം ലിയോ ലിയോ ചോദിച്ചോണ്ടിരിക്കുന്നു. എന്റെ കുടുംബത്തിൽ നിന്നൊരു ഒരു ഫിലിം വരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിച്ചോ?

ടെക്‌നിക്കലി ഹൈ അഡ്വാൻസ്ഡ് സിനിമയാണ് കങ്കുവ. ഹോളിവുഡ് സ്റ്റാൻഡേർഡിലാണ് എടുത്തിരിക്കുന്നത്. പാൻ ഇന്ത്യ സിനിമയാണ് അത്. ഇത് ആദ്യമായിട്ട് ആണെന്ന് തോന്നുന്നു ത്രീ ഡിയിൽ 14 ഭാഷയിൽ ഒരു സിനിമ ഇറങ്ങുന്നത്. ഇന്ത്യയിൽ ഇത് ആദ്യമായിരിക്കും. അതുകൊണ്ടാണ് ഞാൻ പറയുന്നത്. ഞങ്ങളുടെ കങ്കുവയും ഓടട്ടെ.. നമ്മുടെ ലിയോയും ഓടട്ടെ..”, ബാല പ്രതികരിച്ചു. സൂര്യ നായകനാക്കി ബാലയുടെ ചേട്ടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ.