‘വീണ്ടും ചെറുപ്പമായി നടി മീര ജാസ്മിൻ!! ന്യൂയോർക്ക് സിറ്റിയിൽ ചുറ്റിക്കറങ്ങി താരം..’ – ഫോട്ടോസ് വൈറലാകുന്നു

ദിലീപിന്റെ നായികയായി സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബിഗ് സ്‌ക്രീനിൽ തിളങ്ങിയ നടിയാണ് മീര ജാസ്മിൻ. മികച്ച അഭിനയപ്രകടനം കൊണ്ട് മീര മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. റൺ എന്ന തമിഴ് സിനിമയിലൂടെ അവിടെയും ആദ്യ മലയാള ചിത്രത്തിന് ശേഷം മീര അരങ്ങേറി. മലയാളത്തിലും തമിഴിലുമായി നിരവധി സൂപ്പർഹിറ്റുകളിൽ മീര അഭിനയിച്ചിട്ടുണ്ട്.

ഒരു തവണ ദേശീയ അവാർഡും രണ്ട് തവണ കേരള സംസ്ഥാന അവാർഡും മീര ജാസ്മിൻ നേടിയിട്ടുണ്ട്. എങ്കിലും 2010-ന് ശേഷം മീരയ്ക്ക് സിനിമയിൽ കാലിടറി. മോശം സിനിമകളുടെ ഭാഗമായി മീര പതിയെ ഫീൽഡിൽ നിന്ന് പിറകോട്ട് പോയി. 2016-ന് ശേഷം മീര പിന്നീട് ആറ് വർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്നു. 2014-ൽ മീര ജാസ്മിൻ വിവാഹിതയായിരുന്നു. മീര ജാസ്മിൻ ആ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞെന്നും അഭ്യൂഹമുണ്ട്.

കഴിഞ്ഞ വർഷം മകൾ എന്ന സിനിമയിലൂടെ മീര തിരിച്ചെത്തി. വീണ്ടും സിനിമയിൽ സജീവമാകാൻ പോവുകയാണെന്നും മീര പറഞ്ഞു. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ വളരെ സജീവമാവുകയും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുകയും ചെയ്തു. ആ പഴയ മീര ജാസ്മിൻ ആണോ എന്ന് പലർക്കും സംശയം തോന്നുന്ന വിധത്തിലായിരുന്നു താരത്തിന്റെ ചേഞ്ച്. മലയാളത്തിലും തമിഴിലും മീരയുടെ ഓരോ സിനിമകളും വരുന്നുണ്ട്.

അഭിനയം കഴിഞ്ഞാൽ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് മീര. പലപ്പോഴും മീര അതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു വിദേശയാത്രയുടെ ചിത്രങ്ങൾ മീര പോസ്റ്റ് ചെയ്തിരിക്കുകയാണ്. അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങളാണ് ഇവ. പഴയതിലും ചെറുപ്പുമായി ചിത്രങ്ങളിൽ മീരയെ കാണുന്നത് എന്ന് ആരാധകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിലും ഹോട്ട് ലുക്കിലാണ് മീര വന്നത്.