‘കുടുംബവിളക്കിലെ സുമിത്ര തന്നെയല്ലേ ഇത്! കട്ട സ്റ്റൈലിഷ് ലുക്കിൽ നടി മീര വാസുദേവൻ..’ – വീഡിയോ വൈറൽ

ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറി തെന്നിന്ത്യയിലേക്ക് എത്തിയ താരമാണ് നടി മീര വാസുദേവൻ. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ചിത്രത്തിലൂടെയായിരുന്നു മീരയുടെ മലയാളത്തിലേക്കുള്ള പ്രവേശനം. മലയാളികളെ ഒന്നടങ്കം ഏറെ പൊട്ടിക്കരയിപ്പിച്ച തന്മാത്ര എന്ന ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി അഭിനയിച്ച മീരയുടെ പ്രകടനം ആരും മറന്നിട്ടുണ്ടാവില്ല. സ്‌ക്രീനിൽ മോഹൻലാലിൻറെ വിസ്മയം കണ്ടപ്പോൾ അതിനെ പിന്തുണച്ച രീതിയിലുള്ള പ്രകടനമാണ് മീരയും കാഴ്ചവച്ചത്.

ഇന്നും മീര അറിയപ്പെടുന്നതും ആ സിനിമയിലെ കഥാപാത്രത്തിലൂടെയാണ്. അതിന് ശേഷം മീര നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പലതും ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. രണ്ട് തവണ വിവാഹിതയായ മീര ആ രണ്ട് വിവാഹ ബന്ധവും വേർപിരിഞ്ഞിരുന്നു. രണ്ടാമത് വിവാഹം ചെയ്തത് നടൻ ജോൺ കൊക്കെനായിരുന്നു. മൂന്ന് വർഷം മാത്രമാണ് ആ വിവാഹബന്ധം നിലനിന്നത്.

2020 മുതൽ ടെലിവിഷൻ രംഗത്തേക്ക് ചുവടുവച്ചു മീര ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിൽ സുമിത്ര എന്ന പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മൂന്ന് വർഷമായി സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ഇതുവരെ റേറ്റിംഗിൽ ഒട്ടും പിന്നിൽ പോയിട്ടില്ല. മീരയുടെ പ്രകടനം തന്നെയാണ് അതിലെ പ്രധാന ഘടകം. അതിന് ശേഷം സിനിമകളിലും ഒരുപാട് അവസരങ്ങൾ മീരയ്ക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്.

കിർക്കനാണ് മീരയുടെ അവസാനമിറങ്ങിയ ചിത്രം. സമൂഹ മാധ്യമങ്ങളിൽ സജീവമായ മീരയുടെ ഒരു ഫോട്ടോഷൂട്ടും അതിന്റെ വീഡിയോയുമാണ് മലയാളികളുടെ ശ്രദ്ധനേടുന്നത്. കുടുംബവിളക്കിൽ കണ്ട സുമിത്ര തന്നെയാണോ ഇതെന്ന് പലരും ചോദിച്ചു പോകുന്നുമുണ്ട്. ഷംനാദ് മട്ടായയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഉണ്ണിമായ ദാസാണ് മേക്കപ്പ്. ബെഹാൻഡിന്റെ ഔട്ട് ഫിറ്റാണ് മീര ധരിച്ചിരിക്കുന്നത്.