‘കുടുംബത്തിന് ഒപ്പം ഒരു കിടിലം ഔട്ടിംഗ്!! കട്ട സ്റ്റൈലിഷ് ലുക്കിൽ നടി നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ

എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി നമിത പ്രമോദ്. പിന്നീട് മലയാള സിനിമയിലേക്ക് വരികയും ഒരുപാട് ആരാധകരുള്ള ഒരു നടിയായി മാറുകയും ചെയ്തു നമിത. സിനിമ രംഗത്ത് വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായ നമിത ഇന്നും ധാരാളം നായികാ വേഷങ്ങൾ ചെയ്യുന്നുണ്ട്. മലയാളത്തിന് പുറമേ അന്യഭാഷകളിൽ നായികയായി നമിത അഭിനയിച്ചിട്ടുണ്ട്.

പഴയ നടി സുമലതയുടെ ചെറിയ ഛായ നമിതയ്ക്ക് ഉള്ളത് ചെറിയ രീതിയിൽ താരത്തിന് ഗുണം ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന സിനിമയിലാണ് നമിത ആദ്യമായി അഭിനയിക്കുന്നത്. അതിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിച്ച നമിതയെ പിന്നീട് തൊട്ടടുത്ത സിനിമയിൽ കാണുന്നത് നായികയായിട്ടാണ്. ഇപ്പോൾ 27-കാരിയായ നമിത പതിനാറാം വയസ്സിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്.

ഇപ്പോഴിതാ കുടുംബത്തിന് ഒപ്പം വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. അച്ഛൻ, അമ്മ, അനിയത്തി എന്നിവർക്ക് ഒപ്പമായിരുന്നു നമിതയുടെ അടിച്ചുപൊളി. കൊച്ചിയിൽ തന്നെയായിരുന്നു നമിതയുടെ കുടുംബത്തിന്റെയും കറക്കം. കായലിന് തീരത്ത് ഇരിക്കുന്ന ചിത്രങ്ങളാണ് നമിത പോസ്റ്റ് ചെയ്തത്. അനിയത്തി അകിതയ്ക്ക് ഒപ്പമുള്ള ഫോട്ടോസാണ് കൂടുതൽ.

ഈ വർഷം നമിത സിനിമ രംഗത്ത് നിന്ന് പുറത്ത് ഒരു പുതിയ സംരംഭം ആരംഭിച്ചിരുന്നു. കൊച്ചി പനമ്പിള്ളി നഗറിൽ സമ്മർ ടൗൺ കഫേ എന്നൊരു വിന്റജ് മോഡൽ കഫേയാണ് നമിത പുതിയതായി ആരംഭിച്ചത്. മലയാള സിനിമയിലെ ഒരുപറ്റം യുവനായികമാർക്ക് ഒപ്പം ചേർന്നാണ് നമിത അതിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. മമ്മൂട്ടിയും പിന്നീട് ആശംസകൾ നേർന്ന് അവിടെ എത്തിയിട്ടുണ്ടായിരുന്നു.