‘ഇതിപ്പോ ചെറുപ്പമായി വരികയാണല്ലോ!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ പൂർണിമ..’ – വീഡിയോ വൈറൽ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി പൂർണിമ മോഹൻ. കേരളത്തിൽ താമസമാക്കിയ തമിഴ് കുടുംബത്തിൽ ജനിച്ച പൂർണിമ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സിനിമയിലും സീരിയലുകളിലും അഭിനയിക്കുകയും ശ്രദ്ധനേടുകയും ചെയ്തു. നായികയായി ഒരുപാട് സിനിമകൾ ഒന്നും പൂർണിമ ചെയ്തിട്ടില്ല. നടൻ ഇന്ദ്രജിത്തുമായി വിവാഹിതയായ പൂർണിമ അതിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു.

ശിപായി ലഹള എന്ന സിനിമയിലാണ് പൂർണിമ ആദ്യമായി അഭിനയിക്കുന്നത്. അതിൽ ഒരു ഓഫീസ് സ്റ്റാഫിന്റെ റോളിലാണ് പൂർണിമ അഭിനയിച്ചത്. വർണകാഴ്ചകൾ എന്ന സിനിമയിലാണ് പൂർണിമ ആദ്യമായി നായികയായി അഭിനയിക്കുന്നത്. അതിന് മുമ്പ് ഇറങ്ങിയ വലിയേട്ടനിലും ശ്രദ്ധേയമായ ഒരു വേഷം പൂർണിമ ചെയ്തിരുന്നു. 2001-ന് ശേഷമാണ് പൂർണിമ സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുകയും ചെയ്തു.

വൈറസ് എന്ന സിനിമയിലൂടെ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയ പൂർണിമ, തുറമുഖത്തിൽ നിവിൻ പൊളിയുടെ അമ്മയുടെ റോളിൽ അഭിനയിച്ച് ഈ അടുത്തിടെ ഞെട്ടിച്ചിരുന്നു. രണ്ട് പെണ്മക്കളാണ് പൂർണിമയ്ക്ക് ഉള്ളത്. മൂത്തമകൾ പ്രാർത്ഥന സിനിമയിൽ ഗായികയായി തിളങ്ങിയപ്പോൾ ഇളയമകൾ നക്ഷത്ര അച്ഛന്റെ ഒപ്പം ടിയാൻ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

സിനിമയിൽ നിന്ന് മാറിനിന്നപ്പോഴും ഫാഷൻ ഡിസൈനർ ആയി സജീവമായി പൂർണിമ ഉണ്ടായിരുന്നു. അതേസമയം പൂർണിമ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായി മാറിയത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന പൂർണിമയെ കണ്ടിട്ട് ആരാധകർ ഞെട്ടി. സന്തൂർ മമ്മി, കൂടുതൽ ചെറുപ്പമായി വരികയാണല്ലോ എന്നൊക്കെയാണ് വീഡിയോ കണ്ടിട്ട് ആരാധകർ കമന്റുകൾ ഇട്ടിരിക്കുന്നത്.