‘മാതൃദിനത്തിൽ കുഞ്ഞിന് ഒപ്പം ഫോട്ടോഷൂട്ട് ചെയ്‌ത്‌ നടി മൃദുല, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘നൂറാം നാൾ’ എന്ന തമിഴ് സിനിമയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചുകൊണ്ട് അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി മൃദുല വിജയ്. പിന്നീട് ജെന്നിഫർ കറുപ്പയ്യ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. മലയാളത്തിലും മൃദുല അഭിനയിച്ചിട്ടുണ്ട്. പക്ഷേ സീരിയൽ മേഖലയിലാണ് മൃദുല കൂടുതൽ തിളങ്ങിയത്. അതിന് അഭിനയിച്ച ശേഷം ഒരുപാട് ആരാധകരെയും മൃദുലയ്ക്ക് ലഭിച്ചു.

ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികം എന്ന സീരിയലിലാണ് മൃദുല ആദ്യമായി അഭിനയിച്ചത്. കൃഷ്ണതുളസി, മഞ്ഞുരുകും കാലം എന്നീ സീരിയലുകൾക്ക് ശേഷം ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിൽ അഭിനയിച്ച ശേഷമാണ് മൃദുല പ്രശസ്തിയിലേക്ക് എത്തുന്നത്. പൂക്കാലം വരവായി, തുമ്പപ്പൂ തുടങ്ങിയ പരമ്പരകളിലും മൃദുല അഭിനയിച്ചിട്ടുണ്ട്. സീരിയൽ നടനായ യുവ കൃഷ്ണയുമായിട്ടാണ് മൃദുല വിവാഹിതയായത്.

2021-ലായിരുന്നു മൃദുലയുടെ വിവാഹം. കഴിഞ്ഞ വർഷം ഒരു മകളും താരത്തിന് ജനിച്ചിരുന്നു. ധ്വാനി എന്നായിരുന്നു മൃദുലയുടെ മകളുടെ പേര്. ഇപ്പോഴിതാ മാതൃദിനത്തിൽ കുഞ്ഞിന് ഒപ്പം ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മൃദുല. കുഞ്ഞിനെ മാറോട് ചേർത്ത് മൃദുല മാതൃദിനത്തിൽ മനോഹരമായ ചിത്രങ്ങൾ എല്ലാവർക്കും വേണ്ടി പങ്കുവെച്ചു.

“മാതൃത്വം: എല്ലാ സ്നേഹവും അവിടെ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു. ഈ ലോകത്തിലെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ..”, എന്ന ക്യാപ്ഷനോടെയാണ് മൃദുല ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മമ്മി ആൻഡ് മി ബൈ രേഷ്മയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഫോർ യു ഡിസൈനർ ബൗട്ടിക്കാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. ശിവയാണ് അമ്മയ്ക്കും കുഞ്ഞിനും മേക്കപ്പ് ചെയ്തിരിക്കുന്നത്.