‘ഇത് ഞങ്ങളുടെ കൈതി അല്ല, റോളക്സിനെ കോമഡിയാക്കി കളഞ്ഞു..’ – ഭോലയെ ട്രോളി സോഷ്യൽ മീഡിയ

2018-ൽ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച കാർത്തി നായകനായ തമിഴ് സൂപ്പർഹിറ്റ് ചിത്രം ആണ് കൈതി. 2018 ൽ ഏറ്റവും വലിയ സൂപ്പർഹിറ്റ് ചിത്രമായി ഇത് മാറുകയായിരുന്നു. പുതുമ നിറഞ്ഞ ചിത്രം തമിഴ് ജനത മാത്രം അല്ല മലയാളികളും ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ലോകേഷിന്റെ സംവിധാന മികവിൽ കാർത്തിയുടെ നായകവേഷം ഇരു കൈയും നീട്ടി സ്വീകരിച്ചു.

അതിനുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കമൽഹാസൻ നായകനായ വിക്രം. വിക്രം കളക്ഷൻ വാരിക്കൂട്ടി. തമിഴ് മലയാളം പ്രേക്ഷകർ ഇതുവരെ കാണാത്ത താരം രീതിയിൽ ലോകേഷ് അവതരിപ്പിച്ചു. അതിനു ശേഷമാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പേര് ലഭിക്കുന്നത്. കൈതിയും വിക്രവും തമ്മിൽ ഉള്ള ബന്ധം ലോകേഷ് നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്റ ക്ലൈമാക്സിൽ സൂര്യ കൂടെ എത്തിയതോടുകൂടെ ചിത്രം തരംഗമായി മാറി. ഇപ്പോൾ കൈതിയുടെ ഹിന്ദി റീമേക്ക് ആയ ഭോല എന്ന ചിത്രം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം. അജയ് ദേവ്ഗൺ സംവിധാനം ചെയ്ത ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകൻ. കൈതിയുടെ തമിഴ് വേർഷനിൽ നിന്നും കുറച്ചു മാറ്റങ്ങൾ വരുത്തിയാണ് ചിത്രം എടുത്തിരിക്കുന്നത്. അതാണ് ഇപ്പോൾ മലയാളികൾ ഉൾപ്പടെ ട്രോൾ രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

കാർത്തിയുടെ ബിരിയാണി കഴിക്കുന്നത് അല്ഫാമായും നരേൻ ചെയ്ത കഥാപാത്രം നടി തബുവും സൂര്യ ചെയ്ത റോളക്സ് വിക്രത്തിലെ കഥപാത്രം അഭിഷേക് ബച്ചൻ അവതരിപ്പിച്ചിട്ടുണ്ട്. കൈതിയിൽ ആ കഥാപാത്രം കാണിച്ചിട്ടുപോലുമില്ല. മാർച്ച് അവസാനം റിലീസായ ഹിന്ദി ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഒ ടി ടി റിലീസായ ശേഷം ആണ് ചിത്രത്തിന് ട്രോളുകൾ വന്നുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ കൈതി തന്നെയാണോ ഇതെന്ന് തമിഴ് പ്രേക്ഷകർ ചോദിച്ചുപോകുന്നു.